കെട്ടി​െവക്കാൻ പണം നൽകി

പാണാവള്ളി: യു.ഡി.എഫ് പിന്തുണയോടെ പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി ഹബീബ് റഹ്‌മാന് നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള തുക മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറും തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടിവ് അംഗവുമായ സൈദലവി കോയ തങ്ങൾ സ്ഥാനാർഥിക്ക് കൈമാറി. ​ആലപ്പുഴ: ഇരവുകാട് സ്നേഹദീപം വയോജന കൂട്ടായ്മ ചെയർമാൻ സി. അരവിന്ദാക്ഷനും രക്ഷാധികാരി ഇന്ദു ടീച്ചറിനും തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം വയോജനങ്ങൾ സമാഹരിച്ച് കൈമാറി. അരവിന്ദാക്ഷൻ പഴവീട് വാർഡിൽനിന്നും ഇന്ദു ടീച്ചർ ഇരവുകാടുനിന്നുമാണ് ജനവിധി തേടുന്നത്. പുഷ്പമ്മ, കുൽസം ബീവി, സീനത്ത്, നിർമല, ചിതാനന്ദൻ, ലീല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.