പട്ടണക്കാട് ബ്ലോക്കിലെ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ 14 ഡിവിഷനിലെ സീറ്റുകളിൽ ധാരണയായി. 12 ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഷീബ സജീവൻ (അരൂർ വെസ്​റ്റ്​), മേരി ദാസൻ (അരൂർ ഈസ്​റ്റ്​), എൻ.കെ. രാജീവൻ (എരമല്ലൂർ), പി.പി. അനിൽകുമാർ (എഴുപുന്ന), പി.പി. മധു (ചമ്മനാട്), ഷീലാമ്മ അനിരുദ്ധൻ (കുത്തിയതോട്), ബീന ബൈജു (നാലുകുളങ്ങര), കെ. ഉമേശൻ (ചങ്ങരം), മേരിക്കുട്ടി ബെനഡിക്ട് (മനക്കോടം), പി. വിജയപ്പൻ (പട്ടണക്കാട്), മേരി ജോണി (വെട്ടക്കൽ), ടി.എസ്. ബാഹുലേയൻ (വയലാർ), എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. കളവങ്കോടം, (ആർ.എസ്പി); തുറവൂർ (കെ.സി.എം) ഡിവിഷനുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. സ്കൂൾ കെട്ടിടത്തി​ൻെറ സീലിങ് അടർന്നുവീണു അരൂർ: ഗവ. ഫിഷറീസ് എൽപി സ്കൂളിൽ ഷീറ്റ് മേഞ്ഞ കെട്ടിടത്തി​ൻെറ സീലിങ് അടർന്നു വീണു. മാസങ്ങൾക്കുമുമ്പ്​ അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത് ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിച്ചതാണ് സീലിങ് അടർന്നു വീഴാൻ കാരണമെന്ന്​ രക്ഷിതാക്കൾ പറഞ്ഞു. രക്ഷിതാക്കൾ അധികൃതർക്ക്​ പരാതി നൽകി. apl AROOR Gov. LPS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.