സി.പി.എമ്മിലെ തർക്കം തീർക്കാൻ ജില്ല സെക്ര​​ട്ടേറിയറ്റ്​ ഇടപെട്ടു

മാന്നാർ: സി.പി.എമ്മിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ജില്ല സെക്രട്ടറിയേറ്റ് ഇടപെട്ട്​ പരിഹരിച്ചു. മാന്നാർ വെസ്​റ്റ്​ ലോക്കൽ കമ്മിറ്റിയിൽ കുരട്ടിശ്ശേരി പാവുക്കര രണ്ട്, ടൗൺ അഞ്ച് വാർഡുകളെ ചൊല്ലിയായിരുന്നു പ്രശ്നങ്ങൾ. സുജാത മനോഹരൻ, മജീദ് കോവുംപുറത്ത് എന്നിവരെ യഥാക്രമം രണ്ടു വാർഡുകളിലേയും സ്ഥാനാർഥികളാക്കി അനിശ്ചിതത്വത്തിനു വിരാമമിട്ടു. പ്രസിഡൻറ്​ സ്ഥാനം പട്ടികജാതി വനിത സംവരണമായതിനാലാണ്​ രണ്ടാം വാർഡിലെ സ്ഥാനാർഥിത്വത്തിന് പ്രാധാന്യമേറിയത്. ഇവിടെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹി കൊണ്ടുവന്ന രണ്ടു പേരുകൾ അവസാനം അദ്ദേഹംതന്നെ ഒഴിവാക്കി ബന്ധുവി​ൻെറ പേരു നിർദേശിച്ചതും വിമർശനങ്ങൾക്കിടയാക്കി. സംസ്ഥാന സമിതിയംഗം സി.എസ്. സുജാതയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഏതാനും യുവാക്കൾ കടന്ന് പ്രകോപനമുണ്ടാക്കുകയും ചെയ്​തിരുന്നു. ഇതിനെ തുടർന്നാണ്​ ജില്ല ഘടകത്തിനു ഇടപെടേണ്ടിവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.