ചേർത്തല നഗരസഭയിൽ രണ്ട്​ വാർഡിൽ യു.ഡി.എഫ്​ തർക്കം

ചേര്‍ത്തല: നഗരസഭയിലെ രണ്ട് വാർഡിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി നിർണയത്തിൽ തർക്കം. 30, 32 വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ്​ പ്രതിസന്ധിയിലായത്​. വിഷയം ജില്ല നേതൃത്വത്തി​ൻെറ പരിഗണനയിലാണ്. എ-ഐ ഗ്രൂപ്പുകള്‍ തമ്മിലെയും ഗ്രൂപ്പുകള്‍ക്കുള്ളിലെയും തര്‍ക്കത്തിൽ എം.എല്‍.എമാരും എം.പിമാരും മുതിര്‍ന്ന സംസ്ഥാന നേതാക്കളും വരെ ഇടപെട്ടിട്ടുണ്ട്​. തിങ്കളാഴ്ച എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന തീരുമാനത്തിലെത്തുമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ്​ പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. രണ്ടുവാര്‍ഡിലും മൂന്നുപേര്‍ വീതമാണ് പരിഗണനയിലുള്ളത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനവും വാര്‍ഡുതല കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കി. എൽ.ഡി.എഫിൽ ഘടകകക്ഷികളെ അവഗണിക്കു​െന്നന്ന് തുറവൂർ: അരൂർ മണ്ഡലത്തിൽ സീറ്റ് വിഭജനത്തിൽ ഘടകകക്ഷികളെ ഇടതുമുന്നണി അവഗണിക്കു​െന്നന്ന്​ പരാതി. ഐ.എൻ.എലിന് സീറ്റ് നിഷേധിച്ചെന്ന്​ ജില്ല ജനറൽ സെക്രട്ടറി ബി. അൻഷാദ് പറയുന്നു. വാഗ്ദാനം ചെയ്ത സീറ്റുകൾപോലും അവസാന നിമിഷം തട്ടിയെടുത്തെന്ന്​ എൻ.സി.പി, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ബി), ലോക്​താന്ത്രിക് ജനതാദൾ നേതാക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.