ഇക്കുറി ത്രിമൂർത്തികളുടെ വോട്ടും പെട്ടിയിൽ വീഴും

ആറാട്ടുപുഴ: ഒരുമിച്ച് സ്വന്തമാക്കിയ മൂന്ന് കന്നിവോട്ടിൽ പെട്ടിയിൽ വീണത് ഒരെണ്ണം മാത്രം. ഇക്കുറി മൂന്നിൽ മൂന്നും പെട്ടിയിൽ വീഴും. ആറാട്ടുപുഴ മുണ്ടകത്തിൽ ബിനു-മഞ്ജു ദമ്പതികളുടെ 21 വയസ്സുള്ള മൂവർ സഹോദരിമാരായ അഞ്ജലിയും ആതിരയും അതുല്യയുമാണ് ഇക്കുറി ഒന്നിച്ച്​ വോട്ടുചെയ്യുക. കഴിഞ്ഞ പാർലമൻെറ്​ തെരഞ്ഞെടുപ്പിലാണ്​ മൂവർക്കും വോട്ട് സ്വന്തമായത്. മുതുകുളത്തെ ആയുർവേദ ആശുപത്രിയിൽ ഫിസിയോ തെറപ്പിസ്​റ്റായി ജോലി ചെയ്യുന്ന ആതിര കന്നിവോട്ട് ചെയ്തു. ബംഗളൂരുരിൽ ആയുർവേദ ഫിസിയോ തെറപ്പിസ്​റ്റായ അഞ്ജലിക്കും അതുല്യക്കും നാട്ടിലെത്താൻ കഴിയാതിനാൽ കന്നിവോട്ട് മുടങ്ങിയതി​ൻെറ സങ്കടം ഇപ്പോഴുമുണ്ട്. കോവിഡ്​ കാലമായതിനാൽ മൂവരും നാട്ടിലുണ്ട്. മിനിറ്റുകളുടെ വ്യത്യാസത്തിൽ പിറന്ന മൂന്ന് സഹോദരിമാർ രൂപത്തിലും സ്വഭാവത്തിലും വ്യത്യാസമില്ലാത്ത ഇവരുടെ പാർട്ടിയും ഒന്നാണ്. AP53 VOTE മൂവർ സഹോദരികളായ (വലത്തുനിന്ന്​) അഞ്ജലി, അതുല്യ, ആതിര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.