സീറ്റില്ല; മുൻനഗരസഭാംഗം സി.പി.എം വിട്ടു

മാവേലിക്കര: അവസാന നിമിഷം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച്​ മാവേലിക്കര നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷൻ സി.പി.എം ബന്ധം ഉപേക്ഷിച്ചു. 2010-15 കാലയളവിൽ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന കെ.പി. വിദ്യാധരന്‍ ഉണ്ണിത്താനാണ് പാർട്ടി വിട്ടതായി അറിയിച്ചത്. 15ാം വാര്‍ഡിലേക്കുള്ള സ്ഥാനാര്‍ഥിത്വം നിലവിലെ കൗണ്‍സിലർ സതി കോമളന് നല്‍കിയതിൽ പ്രതിഷേധിച്ചാണ് രാജി. 2010ല്‍ സ്വതന്ത്രനായി മത്സരിച്ച വിദ്യാധരന്​ സി.പി.എം പിന്തുണ നല്‍കുകയും പിന്നീട് പാര്‍ട്ടി അംഗത്വത്തിലേക്ക് എത്തുകയുമായിരുന്നു. ചേർത്തലയിൽ ആദ്യ പത്രിക സ്വതന്ത്ര​േൻറത്​ ചേര്‍ത്തല: നഗരസഭ തെരഞ്ഞെടുപ്പില്‍ ആദ്യം പത്രിക സമര്‍പ്പിച്ചത് സ്വതന്ത്രൻ. രണ്ടാം വാര്‍ഡില്‍ പടിഞ്ഞാറെ തറയില്‍ പി.എം. ജോയിയാണ് 30ാം വാര്‍ഡില്‍ മത്സരിക്കാൻ പത്രിക സമര്‍പ്പിച്ചത്. രണ്ട് വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച തര്‍ക്കം മൂലം യു.ഡി.എഫ്​ പട്ടിക വൈകുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.