ആദ്യദിനം ഏഴു പത്രിക

എല്ലാം ഗ്രാമപഞ്ചായത്തുകളിൽനിന്ന്​ ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണത്തി​ൻെറ ആദ്യദിനം ഏഴെണ്ണം ലഭിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളിൽനിന്നാണ്​ ഏഴ്​ നാമനിർദേശ പത്രിക കിട്ടിയത്​. ജില്ല പഞ്ചായത്ത്​, ബ്ലോക്ക്​ പഞ്ചായത്ത്​, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽനിന്ന്​ ആരും നൽകിയില്ല. തുറവൂർ-ഒന്ന്​, മാവേലിക്കര തെക്കേക്കര -ഒന്ന്​, കൃഷ്ണപുരം-ഒന്ന്​, പട്ടണക്കാട്​-ഒന്ന്​, വിയപുരം-മൂന്ന്​ എന്നിങ്ങനെയാണ് പഞ്ചായത്തുകളുടെ എണ്ണം. ഈമാസം 19 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസരം. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ വരണാധികാരിക്കും സഹവരണാധികാരിക്കും മുമ്പാകെ സമര്‍പ്പിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.