ഗതാഗത നിയന്ത്രണം

ചെങ്ങന്നൂർ: ഹരിപ്പാട്-ഇലഞ്ഞിമേൽ റോഡിൽ ബുധനൂർ പഞ്ചായത്തിലെ എണ്ണയ്ക്കാട് ജങ്​ഷനിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ആൽമരത്തി​ൻെറ കൊമ്പുമുറിക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ ഇതുവഴി ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം മാന്നാർ എ.ഇ. ഫൈസൽ അറിയിച്ചു. ആരോപണം അഴിമതി മറ​ക്കാനെന്ന്​ സി.പി.എം ചെങ്ങന്നൂർ: തിരുവൻവണ്ടൂരിലെ ഉമയാറ്റുകര സർവിസ് സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ കോൺഗ്രസും ബി.ജെ.പിയും നടത്തുന്ന പ്രസ്താവനകൾ ഒന്നിച്ചുനടത്തിയ അഴിമതികൾ മറയ്​ക്കാനെന്ന്​ ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച്. റഷീദ്. അഴിമതി നട​െന്നന്ന്​ പറയുന്ന 2014-2019 കാലയളവിൽ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളാണ്​ ഭരണസമിതിയിൽ ഉണ്ടായിരുന്നത്. സി.പി.എം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹകരണവകുപ്പ് അന്വേഷണം ആരംഭിച്ചതും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നതാണ് സി.പി.എം നിലപാടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.