ചേർത്തല നഗരസഭയിൽ എൽ.ഡി.എഫ് സ്ഥാനാർഥികളായി

സി.പി.എം 18 സീറ്റിലും സി.പി.ഐ ഏഴിടത്തും ​ ചേർത്തല: നഗരസഭയിൽ എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെ 35 വാർഡിൽ സി.പി.എം 18 സീറ്റിലും സി.പി.ഐ ഏഴ്​ സീറ്റിലുമാണ് മത്സരിക്കുന്നത്. സി.പി.എം, എൽ.ഡി.എഫ് പിന്തുണയോടെ രണ്ടുവീതം സ്വതന്ത്രരും സി.പി.ഐയു​െട പിന്തുണയോടെ ഒരുസ്വതന്ത്രയും മത്സരിക്കുന്നുണ്ട്. കേരള കോൺഗ്രസ് (എം) മൂന്ന് സീറ്റിലും കേരള കോൺഗ്രസ് (എസ്), എൽ.ജെ.ഡി എന്നിവർ ഓരോ സീറ്റിലും മത്സരിക്കും. നഗരസഭയിൽ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിലൂടെ യു.ഡി.എഫ് വികസന മുരടിപ്പാണ് സൃഷ്​ടിച്ചതെന്ന് സ്ഥാനാർഥിപ്രഖ്യാപനം നടത്തിയ മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കോൺഗ്രസ് ഇക്കാലമത്രയും സംഘടിത താൽപര്യം സംരക്ഷിക്കാൻ മാത്രമാണ് ശ്രമിച്ചത്. ചേർത്തലയിൽ കാണുന്ന വികസന പ്രവർത്തനങ്ങൾ എൽ.ഡി.എഫ് സർക്കാറി​ൻെറ പ്രവർത്തഫലമാണ്. വികസന തുടർച്ചക്ക് ഇടതുപക്ഷം ഭരണത്തിൽ വരേണ്ടത് അനിവാര്യമാണെന്ന് തിലോത്തമൻ പറഞ്ഞു. ഇടതുമുന്നണി നേതാക്കളായ കെ. രാജപ്പൻ നായർ, വി.ടി. രഘുനാഥൻ നായർ, കെ. പ്രസാദ്, ജെറ്റിൻ കൈമാപ്പറമ്പിൽ, ടോമി എബ്രഹാം, ടി.ടി. ജിസ്മോൻ, വി.ടി. ജോസഫ്, പി. ഷാജി മോഹൻ, എ.എസ്. സാബു, എൻ.ആർ. ബാബുരാജ്, ബഹറുദ്ദീൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.