വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: സെക്​ഷൻപരിധിയിൽ എസ്​.എൻ കവല മുതൽ സഫീദവരെയും അറുനൂറ്​ ഷാപ്പ്​ മുതൽ കരുമാടി ബി.എസ്​.​എൻ.എൽ വരെയുമുള്ള ട്രാൻസ്​ഫോർമറുകളിൽ വെള്ളിയാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ ആറ്​ വരെ . പുന്ന​പ്ര: സെക്​ഷൻ പരിധിയിൽ വാടയ്​ക്കൽ ഇൻഡ്രസ്​ട്രിയൽ ഏരിയയിൽ രാവിലെ ഒമ്പത്​ ഉച്ചക്ക്​ രണ്ടുവരെ . ചേർത്തല: വിശ്വനാഥ ടെമ്പിൾ, പുല്ലയിൽ ഇല്ലം, മഠത്തിൽ, ഷൺമുഖ ക്ഷേത്രം, പുല്ലാട്ട് ,സൂര്യാ ക്ലബ്​ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് 5.30 വരെ . മണ്ണഞ്ചേരി: കലവൂർ കെ.എസ്.ഇ.ബി സെക്​ഷൻ പരിധിയിൽ കലവൂർ ഈസ്​റ്റ്-വെസ്​റ്റ്, ചെറിയ കലവൂർ, പാർവതി ഐസ് പ്ലാൻറ്​, കലവൂർ സൗത്ത് ട്രാൻസ്ഫോർമർ പ്രദേശങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക്​ ഒന്നുവരെ . പൈപ്പ്​ ലൈനിൽ ചോർച്ച: പമ്പിങ്ങ്​ മുടങ്ങും ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തകഴി കേളമംഗലം കുരിശടിക്കുസമീപം പൈപ്പ്​ ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ കരുമാടി ജലശുദ്ധീകരണശാലയിൽനിന്നുള്ള പമ്പിങ്​ മുടങ്ങും. സംവരണ അട്ടിമറിക്കെതിരെ ഒപ്പുശേഖരണം ആലപ്പുഴ: പിന്നാക്ക സംവരണം അട്ടിമറിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച്​ വെള്ളിയാഴ്​ച ജുമുഅ നമസ്​കാരത്തിനുശേഷം സമസ്ത സംവരണ സംരക്ഷണ സമിതി ഒപ്പ് ശേഖരണം നടത്തുമെന്ന്​ ജില്ല ചെയർമാൻ ഹദിയത്തുള്ള തങ്ങൾ, ജനറൽ കൺവീനർ നവാസ് എച്ച്. പാനൂർ, ട്രഷറർ ഷംസുദ്ദീൻ മൗലവി എന്നിവർ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ 10 ലക്ഷം ഒപ്പുകൾ മുഖ്യമന്ത്രിക്ക് സമർപ്പിക്ക​ും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.