കായംകുളത്തെ​ സ്ഥാനാർഥിനിർണയം സങ്കീർണം

കായംകുളം: മുന്നണികളിലും പാർട്ടികളിലും തർക്കം രൂക്ഷമായതോടെ കായംകുളത്ത് ഇരുമുന്നണികളിലും സ്ഥാനാർഥിനിർണയം കീറാമുട്ടിയായി. യു.ഡി.എഫിലെ തർക്കം സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. ഇടതുമുന്നണിയിൽ സി.പി.എമ്മിലെ വിഭാഗീയതയാണ് പ്രശ്നം​. 43ാം വാർഡിനായി കോൺഗ്രസ്-മുസ്​ലിം ലീഗ് അവകാശവാദമാണ് യു.ഡി.എഫിലെ ചർച്ച വഴിമുട്ടിച്ചത്. സ്​റ്റാറ്റസ്കോ നിലർത്തണമെന്ന നേതൃതീരുമാനം അംഗീകരിക്കണമെന്നാണ് ലീഗി​ൻെറ ആവശ്യം. എന്നാൽ, നേരത്തേ ​െവച്ചുമാറിയ സീറ്റ് കൈമാറണമെന്ന് ധാരണയുണ്ടെന്ന് കോൺഗ്രസും പറയുന്നു. ജില്ലയിലടക്കം നടന്ന ചർച്ചയിൽ വിട്ടുവീഴ്ചക്ക് ഇരുകൂട്ടരും തയാറായില്ല. തുടർന്ന് ബുധനാഴ്ച കോൺഗ്രസ് ഒാഫിസിൽ നടന്ന ഉഭയകക്ഷി ചർച്ചയുടെ അടിസ്ഥാനത്തിലാണ് വിഷയം സംസ്ഥാന നേതൃത്വത്തിെ​ൻറ പരിഗണനക്ക്​ സമർപ്പിച്ചത്. അതേസമയം സ്ഥാനാർഥിനിർണയം സംബന്ധിച്ച് വാർഡുകളിലെ ഗ്രൂപ്പ് പോരാട്ടം കോൺഗ്രസിൽ വിമത ഭീഷണയിലേക്ക് വഴിമാറുകയാണ്. അതിനിടെ കഴിഞ്ഞ 20 വർഷമായി നഗരസഭയിൽ കോൺഗ്രസിനെ നയിക്കുന്ന യു. മുഹമ്മദിനെയും യു.ഡി.എഫിനെ നയിക്കുന്ന പി.എസ്. ബാബുരാജിനെയും സ്ഥാനാർഥിനിർണയ സമിതിയിൽനിന്ന്​ ഒഴിവാക്കി. കായംകുളത്തെ നേതാക്കളുടെ ഗ്രൂപ്പിസത്തെക്കുറിച്ച്​ കെ.പി.പി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമച​​ന്ദ്രൻ​ ജില്ല നേതൃയോഗത്തിൽ രൂക്ഷവിമർശനമാണ്​ ഉന്നയിച്ചത്​. ഇതുസംബന്ധിച്ച്​ ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ​ജനറൽ സെക്രട്ടറി പാലോട്​ രവിയുടെ റിപ്പോർട്ട്​ ലഭി​െച്ചന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശം.​ സ്ഥാനാർഥിനിർണയം സ്തംഭിച്ച് നിൽക്കുേമ്പാഴും വാർഡുകളിൽ പലരും ഏകപക്ഷീയമായി പ്രചാരണം തുടങ്ങി. തർക്കമുള്ള വാർഡുകളിലടക്കമാണ് പ്രചാരണം. ഒരുവാർഡിൽ രണ്ടുപേർ വീതം രംഗത്തിറങ്ങിയതും വിമതശല്യം വർധിക്കുമെന്ന തരത്തിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. ഇടതുമുന്നണിയിൽ ഘടകകക്ഷികൾക്ക് സീറ്റ് നൽകിയത് മുതലാണ് സി.പി.എമ്മിൽ പ്രശ്നങ്ങൾ തലപൊക്കിയത്. മത്സരം ലക്ഷ്യമാക്കി പ്രവർത്തനം നടത്തിയ വാർഡുകൾ ഘടകകക്ഷികൾക്ക് നൽകിയത് അംഗീകരിക്കാൻ പ്രാദേശിക നേതൃത്വങ്ങൾ തയാറായിട്ടില്ല. കഴിഞ്ഞതവണ മുന്നണിക്ക് പുറത്ത് മത്സരിച്ച എൻ.സി.പിക്കും പുതുതായി വന്ന എൽ.ജെ.ഡിക്കും രണ്ട് വീതം വാർഡുകൾ നൽകിയതും ഒന്ന് നൽകിയവരുടേത് ഇരട്ടിപ്പിച്ചതും സി.പി.എമ്മിനെ ബാധിച്ചു. ഇതാക​െട്ട പാർട്ടിയിലെ സ്ഥാനാർഥിമോഹികൾക്കാണ് തിരിച്ചടിയായത്. ഇതോടെ പല വാർഡുകളിലും വിമതഭീഷണി ഉയർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.