ശിശുദിനം: കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ

ആലപ്പുഴ: സംസ്ഥാന ബാലാവകാശ കമീഷനും ജില്ല ശിശു സംരക്ഷണ യൂനിറ്റും സംയുക്തമായി നവംബർ 14 മുതൽ നവംബർ 20 വരെ ബാലാവകാശ വാരമായി ആചരിക്കും. ഇതി​ൻെറ ഭാഗമായി ജില്ല ശിശുസംരക്ഷണ യൂനിറ്റി​ൻെറ ആഭിമുഖ്യത്തിൽ ജില്ലയിലെ കുട്ടികൾക്കായി ഓൺലൈനിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. നവംബർ 14ന് നടക്കുന്ന പെയിൻറിങ്​ മത്സരത്തിൽ അഞ്ചുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ വാട്ടർ കളർ ഉപയോഗിച്ച് ചാച്ചാജിയുടെ ചിത്രം വരച്ച് ചിത്രവും വരച്ചതി​ൻെറ വിഡിയോയും അയക്കണം. ഈമാസം 15ന്​ നടക്കുന്ന വിഡിയോ ഡോക്യുമൻെററി മത്സരത്തിൽ 12 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 'ഗുഡ് ടച്ച്‌, ബാഡ് ടച്ച്‌ എന്നിവകൊണ്ട് മനസ്സിലാക്കിയിരിക്കുന്നത് എന്താണ്?' എന്നതാണ് മത്സരവിഷയം. മൂന്നുമിനിറ്റിൽ കവിയരുത്​. ഈമാസം 16ന് കുട്ടികളുടെ അവകാശങ്ങളും കടമകളും വ്യക്തമാക്കുന്ന കൊളാഷ് നിർമാണ മത്സരം. വാർത്താപത്രങ്ങളുടെ ചെറുകഷണങ്ങൾ, വർണക്കടലാസുകൾ, ചിത്രങ്ങൾ എന്നിവ ഉപയോഗിച്ച് ചാർട്ട് പേപ്പറിലാണ് കൊളാഷ് നിർമിക്കേണ്ടത്. 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം ഈമാസം 17ന് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് മാത്രമായി സ്കിറ്റ്. 'ലോക്​ഡൗണും ഓൺലൈൻ ക്ലാസും' എന്നതാണ് വിഷയം. പത്തിലധികം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കാൻ പാടില്ല. സ്കിറ്റ് മലയാള ഭാഷയിലായിരിക്കണം. കോസ്​റ്റ്യൂം, പ്രോപ്പർട്ടി, മ്യൂസിക് എന്നിവ ഉപയോഗിക്കാം. ഈമാസം 18ന് മാസ്ക് നിർമാണ മത്സരവും റോൾ പ്ലേ മത്സരം. മാസ്ക് നിർമാണമത്സരത്തിൽ 12 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ശിശുദിന സന്ദേശങ്ങൾ, കോവിഡ് പ്രതിരോധിക്കുന്ന മാർഗങ്ങൾ, മാസ്ക്കിൽ എഴുതിച്ചേർക്കുകയോ, തുന്നി ചേർക്കേണ്ടതോ ചെയ്യണം. റോൾ പ്ലേ മത്സരത്തിൽ അഞ്ചുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രശസ്തരുടെ വേഷം ധരിച്ച് ശിശുദിനസന്ദേശം നൽക്കുന്ന ഒരു മിനിറ്റിൽ കവിയാത്ത വിഡിയോ അയക്കണം. ഈമാസം 19ന് സുഡോക്ക്​ മത്സരം നടക്കും, 13 മുതൽ 16 വയസ്സ്​ വരെയുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ chidrensdaydcpu2020@gmail.com ഇ മെയിലിൽ നവംബർ 17നകം രജിസ്​റ്റർ ചെയ്യണം. രജിസ്​റ്റർ ചെയ്യുന്നവർക്ക് ചോദ്യാവലി അയച്ച് നൽകും. ഈമാസം 20ന് ഉപന്യാസ മത്സരം സംഘടിപ്പിക്കും. 12 മുതൽ 14 വയസ്സ​ുവരെയും 15 മുതൽ 17 വയസ്സ്​ വ​െരയുമുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്നവർ 'കുട്ടികളുടെ അവകാശവും കടമയും' വിഷയത്തിൽ മൂന്ന് പേജിൽ കവിയാത്ത ഉപന്യാസം എഴുതി അയക്കണം. മത്സരയിനങ്ങൾ അതത് ദിവസങ്ങളിൽ chidrensdaydcpu2020@gmail.com ഇ മെയിലിൽ കുട്ടികളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തി ആധാർ കാർഡി​ൻെറ പകർപ്പ് എന്നിവ സഹിതം അയക്കണം. ചിൽഡ്രൻസ് ഹോമിൽനിന്നും പങ്കെടുക്കുന്ന കുട്ടികൾ സൂപ്രണ്ടി​ൻെറ സാക്ഷ്യപത്രം അയക്കേണ്ടതാണ്. വിശദവിവരത്തിന് ഫോൺ: 9074851773, 0477 2241644.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.