പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ചത് ഉള്‍ക്കൊള്ളലി‍െൻറ രാഷ്​ട്രീയം

പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ചത് ഉള്‍ക്കൊള്ളലി‍ൻെറ രാഷ്​ട്രീയം ആലപ്പുഴ: പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ചത് ഉള്‍ക്കൊള്ളലി‍ൻെറ രാഷ്​ട്രീയമാണെന്ന്​ 'മുഹമ്മദ് എല്ലാം തികഞ്ഞ മനുഷ്യന്‍' പുസ്തകത്തെ ആസ്പദമാക്കി ഡയലോഗ് സൻെറര്‍ കേരള ആലപ്പുഴ ഏരിയഘടകം സംഘടിപ്പിച്ച പുസ്തക ചര്‍ച്ച അഭിപ്രായപ്പെട്ടു. കുടിയേറ്റ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൗരത്വം അനുവദിക്കുകയും അമേരിക്കയിലും ന്യൂസിലന്‍ഡിലുമുള്‍പ്പെടെ അധികാര സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കു​േമ്പാള്‍ സ്വന്തം മണ്ണില്‍ ജനിച്ച് വളര്‍ന്നവര്‍ക്കുപോലും പൗരത്വം നിഷേധിക്കപ്പെടുകയോ തെളിയിക്കപ്പെടുകയോ ചെയ്യേണ്ട സവിശേഷ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുന്നതെന്ന്​ ചർച്ചയിൽ ചൂണ്ടിക്കാട്ടി. ആലപ്പുഴ മുനിസിപ്പല്‍ സ്ഥിരം സമിതി ചെയര്‍മാന്‍ മനോജ് കുമാര്‍, സാമൂഹിക പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ മണ്ണഞ്ചേരി, സന്തോഷ്, നെല്‍സല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡയലോഗ് സൻെറര്‍ കേരള ഏരിയ രക്ഷാധികാരി ഫൈസല്‍ റഷീദ് അധ്യക്ഷത വഹിച്ചു. സലാഹുദ്ദീന്‍ ചേരാവള്ളി ചര്‍ച്ച സമാഹരിച്ചു. ഏരിയ കണ്‍വീനര്‍ എസ്. മുഹമ്മദ് അമീന്‍ സ്വാഗതം ആശംസിച്ചു. അബ്​ദുല്ല പ്രാര്‍ഥന നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.