പൊലീസ്​ ഉദ്യോഗസ്ഥരെ അനുമോദിച്ചു

അമ്പലപ്പുഴ: സ്തുത്യർഹ സേവനത്തിനുള്ള 2020ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരവും ലഭിച്ച പുന്നപ്ര സ്വദേശികളായ എ. സുധീർ, ആർ. രാജ്കുമാർ എന്നിവരെ അനുമോദിക്കുന്നതിനായി പുന്നപ്ര സൗഹൃദ കൂട്ടായ്മ സ്നേഹാദരവ് പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.എം. ജുനൈദ് ഉദ്ഘാടനം ചെയ്തു. ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. എസ്. പ്രഭുകുമാർ, കമാൽ എം. മാക്കിയിൽ, നൂറുദ്ദീൻ എസ്. ഹാഫിയത്ത്, ഷാജി ഗ്രാമദീപം, സിറാജ് സി.ആർ.പി, അനിൽ കല്ലൂപ്പറമ്പിൽ,എസ്. സുനീർ, ഹാരിസ് മഠത്തിൽപറമ്പ്, നൂഹ് സുൽത്താന, സിറാജ് നന്തികാട് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.