മഴയും കാറ്റും; ചാരുംമൂട് മേഖലയിൽ വ്യാപക നാശം

ചാരുംമൂട്: ചാരുംമൂട് മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിലും കാറ്റിലും വൻ നാശനഷ്​ടം. ചുനക്കര, പാലമേൽ, നൂറനാട്, താമരക്കുളം പഞ്ചായത്തുകളിലാണ് നാശനഷ്​ടമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ നശിച്ചു. റബർ, മരച്ചീനി, വെറ്റിലക്കൊടികൾ, വാഴ, പടവലം, പാവൽ കൃഷികളാണ് കൂടുതൽ നശിച്ചത്. നൂറനാട് പാറ കനാൽ ജങ്ഷൻ - എരുമക്കുഴി ചന്ത കനാൽ റോഡിൽ അക്കേഷ്യ മരം 11 കെ.വി ലൈനിലേക്ക് വീണതിനെത്തുടർന്ന് വൈദ്യുതി തൂണ് തകർന്നു. പാറ കനാൽ ജങ്ഷൻ - ഓലേപ്പറമ്പിൽ റോഡിൽ പാൽ സൊസൈറ്റിക്ക്​ സമീപം ആഞ്ഞിലിമരം വൈദ്യുതി ലൈനിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. മുതുകാട്ടുകര ക്ഷേത്ര ജങ്ഷന്​ സമീപം സജി ഭവനത്തിൽ കൃഷ്ണൻകുട്ടി നായരുടെയും നൂറനാട് പുലിമേൽ നല്ലവീട്ടിൽ മോഹന​ൻെറ വെറ്റിലക്കൊടികൾ നശിച്ചു. തത്തംമുന്ന വിജയ വിലാസത്തിൽ വിജയൻ പിള്ളയുടെ വീടിനു മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. നൂറനാട് വൈദ്യുതി സെക്​ഷൻ പരിധിയിൽ വൈദ്യുതി തൂണുകൾ തകർന്നതിനാൽ താറുമാറായ വൈദ്യുതി ബന്ധം തിങ്കളാഴ്ച വൈകിയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല. വൈദ്യുതി ലൈനിലേക്ക് വീണ മരങ്ങൾ നീക്കം ചെയ്യാനുള്ള ജോലി നടന്നു വരുന്നു. ഫോട്ടോ: apl MARAM VEENA VEEDU 1. തത്തംമുന്ന വിജയവിലാസത്തിൽ വിജയൻപിള്ളയുടെ വീടിനു മുകളിലേക്ക് മരം വീണ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.