രാഷ്​ട്രീയ കാലാവസ്ഥ യു.ഡി.എഫിന് അനുകൂലം -രമേശ് ചെന്നിത്തല

ആലപ്പുഴ: തദ്ദേഹ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ അനുകൂലമായ രാഷ്​ട്രീയ സാഹചര്യമാണുള്ളതെന്ന്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ നാലുവര്‍ഷം വന്‍കൊള്ളയാണ് സര്‍ക്കാര്‍ നടത്തിയത്. കോവിഡി​ൻെറ മറവില്‍ കോടികളുടെ അഴിമതി സര്‍ക്കാറും സി.പി.എമ്മും നടത്തി. മുഖ്യമന്ത്രി സര്‍ക്കാറിലെ അഴിമതിക്കാരെ സംരക്ഷിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി കള്ളക്കടത്ത് കേസില്‍ പിടിയിലായ മകനെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്​ ജില്ല ചെയർമാൻ സി.കെ. ഷാജിമോഹന്‍ അധ്യക്ഷത വഹിച്ചു. ഡി.ഡി.സി പ്രസിഡൻറ്​ എം. ലിജു, യു.ഡി.എഫ് നേതാക്കളായ അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍, ഫ്രാന്‍സിസ് ജോർജ്​, ഷാനിമോള്‍ ഉസ്മാന്‍, സി.ആര്‍. ജയപ്രകാശ്, പി.സി. വിഷ്ണുനാഥ്, എ.എ. ഷുക്കൂര്‍, എം.മുരളി, അഡ്വ. ഡി. സുഗതന്‍, ബി. ബാബുപ്രസാദ്, എ.എം. നസീര്‍, ബാബു വലിയവീടന്‍, എ. നിസാര്‍, കെ. സണ്ണിക്കുട്ടി, കളത്തില്‍ വിജയന്‍, ജേക്കബ് എബ്രഹാം, ജോമി ചെറിയാന്‍, കെ.പി. ശ്രീകുമാര്‍, ബി. ബൈജു, ഇ. സമീര്‍, എം.ജെ. ജോബ്, ജ്യോതി വിജയകുമാര്‍, എസ്​. ശരത്, മോളി ജേക്കബ്, സുനില്‍ പി. ഉമ്മന്‍, സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. APL52 udf meeting ramesh chenithala ആലപ്പുഴയില്‍ യു.ഡി.എഫ് നേതൃയോഗം പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.