ആദ്യ സിന്തറ്റിക് സാനിറ്ററിരഹിത ഗ്രാമമായി മുഹമ്മ പഞ്ചായത്ത്‌

ഫ്ലാനൽ തുണികൊണ്ടാണ് പാഡുകൾ തയാറാക്കിയിട്ടുള്ളത് മുഹമ്മ: രാജ്യത്തെ ആദ്യസിന്തറ്റിക് സാനിറ്ററി പാഡ് രഹിത ഗ്രാമമായി മുഹമ്മ പഞ്ചായത്ത്‌. ജില്ലയിലെ കായലോര ഗ്രാമത്തിൽ ഒരുവർഷത്തിലേറെ നടന്ന ബോധവത്​കരണത്തിനു ശേഷമാണ് ഹരിത കേരളം മിഷൻ വൈസ്​ ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ ഓൺലൈനായി ചരിത്രപ്രഖ്യാപനം നിർവഹിച്ചത്. കൃത്രിമ വസ്‌തുക്കളാൽ നിർമിച്ച പാഡുകൾക്കെതിരെ പ്രകൃതി സൗഹൃദവും സുസ്ഥിരവുമായ ബദൽ മാർഗമാണ് രാജ്യത്തിനു​ മുന്നിൽ മുഹമ്മ കാണിച്ചുകൊടുത്തത്​. തുണി പാഡുകൾ, മെൻസ്ട്രുവൽ കപ്പ് എന്നിവയാണ് ബദൽ ഉൽപന്നങ്ങൾ. മുഹമ്മ പഞ്ചായത്തും പരിസ്ഥിതി സംരക്ഷണ സംഘടനയായ അശോക ട്രസ്‌റ്റ്‌ ഫോർ റിസർച്​ ഇൻ ഇക്കോളജി ആൻഡ്‌ ദ എൻവയൺമൻെറും​ (ഏട്രീ) ചേർന്ന് നടപ്പാക്കുന്ന 'മുഹമ്മോദയം' കാമ്പയി​ൻെറ ഭാഗമായാണ് പ്രവർത്തനം. ഗുരുതര മാലിന്യഭീതി സൃഷ്​ടിക്കുന്ന സിന്തറ്റിക് സാനിറ്ററി പാഡുകളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കി സ്ത്രീകളുടെയും ഭൂമിയുടെയും ആരോഗ്യം സംരക്ഷിക്കുകയെന്ന എന്ന ആശയവുമായാണ്​ പുതിയ പരീക്ഷണം നടത്തിയത്. ആൻട്രിക്സ് കോർപറേഷനാണ് സാമ്പത്തിക സഹായം നൽകിയത്. പൂർണമായി ഈർപ്പം വലിച്ചെടുക്കുന്ന ഫ്ലാനൽ തുണികൊണ്ടാണ് പാഡുകൾ തയാറാക്കിയിട്ടുള്ളത്. തണുത്ത വെള്ളത്തിൽ കഴുകി വെയിലത്ത് ഉണക്കി നാലുവർഷത്തോളം പുനരുപയോഗവും സാധ്യമാണ്​. 245 രൂപ വിലയുള്ള തുണിപാഡുകൾ 50 രൂപക്കാണ് മുഹമ്മയിൽ വിതരണം ചെയ്യുന്നത്. സുരക്ഷിതവും ആരോഗ്യകരവുമായ സിലികോൺ നിർമിതമായ മെൻസ്​ട്രുവൽ കപ്പുകളും പ്രചരിപ്പിക്കുന്നുണ്ട്. ഇവ 100 രൂപക്കാണ് നൽകുന്നത്​. പ്രഖ്യാപന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ്​ ജെ. ജയലാൽ അധ്യക്ഷത വഹിച്ചു. ആൻട്രിക്സ് കോർപറേഷൻ സി.എം.ഡി രാകേഷ് ശശി ഭൂഷൺ മുഖ്യപ്രഭാഷണം നടത്തി. ഏട്രീ സീനിയർ പ്രോഗ്രാം ഓഫിസർ റീമ ആനന്ദ് റിപ്പോർട്ട്​ അവതരിപ്പിച്ചു. ഡോ. ബി. ജയന്തി, മായ മജു, സിന്ധു രാജീവ്, ഡി. സതീശൻ, ഹരിത മിഷൻ ജില്ല കോഓഡിനേറ്റർ കെ.എസ്. രാജേഷ് എന്നിവർ സംസാരിച്ചു. ഏട്രീ സീനിയർ ഫെലോ ഡോ. പ്രിയദർശൻ ധർമരാജൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി.വി. വിനോദ് നന്ദിയും പറഞ്ഞു. പടം APL sinthetic sanitary pad രാജ്യത്തെ ആദ്യ സിന്തറ്റിക് സാനിറ്ററി പാഡ് രഹിത ഗ്രാമമായി മുഹമ്മയെ ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ പ്രഖ്യാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.