വാഹനപരിശോധനക്ക് ഇനി ഇലക്ട്രിക് കാറുകൾ

അമ്പലപ്പുഴ: മോട്ടോർ വാഹന വകുപ്പി​ൻെറ വാഹന പരിശോധനക്ക് ഇനി ഉദ്യോഗസ്ഥർ ഇലക്ട്രിക് കാറുകളിൽ എത്തും. ആലപ്പുഴ ജില്ലയിൽ എൻഫോഴ്സ്മൻെറ്​ വിഭാഗത്തിന് അഞ്ച്​ ഇലക്ട്രിക് കാറാണ് ലഭിച്ചത്​. ഇലക്ട്രിക് ചാർജിങ് സ്​റ്റേഷനും പാർക്കിങ്​ സൗകര്യവും ആലപ്പുഴ സിവിൽ സ്​റ്റേഷനിൽ സജ്ജീകരിച്ചു. തിങ്കളാഴ്​ച മുതൽ ആലപ്പുഴയിലെ വാഹന പരിശോധനസംഘം പുതിയ കാറുകളിലാണ് എത്തുക. അമ്പലപ്പുഴയിലും മാവേലിക്കരയിലും പുതിയ ചാർജിങ് സ്​റ്റേഷനുകൾ തുറക്കുന്നതോടെ മറ്റുതാലൂക്കുകളിലെ പരിശോധനയും ഇലക്ട്രിക് കാറുകളിലാകും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആറു ടീമാണ്​ ജില്ലയിൽ പരിശോധന നടത്തുന്നത്​. ഇന്ധനച്ചെലവ് കുറക്കുന്നതിനൊപ്പം പരിസരമലിനീകരണവും തടയാനാകും. ഒരുതവണ വൈദ്യുതി ചാർജ് ചെയ്താൽ 320 കി.മീ. യാത്ര നടത്താം. അ​െനർട്ടി​ൻെറ സഹായത്താലാണ് ഇലക്ട്രിക് കാറുകൾ വാഹന പരിശോധനസംഘത്തിന് ലഭിച്ചത്. സഞ്ചരിക്കാൻ ഇലക്ട്രിക് കാറുകളും പരിശോധനക്ക് ഇലക്ട്രോണിക് പോസ് മെഷീനും ലഭിച്ചതോടെ എൻഫോഴ്സ്മൻെറ് വിഭാഗം നവീകരണപാതയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.