കോവിഡ്​ ബോധവത്​കരണ സൈക്കിൾ റാലി

ചേർത്തല: സംസ്ഥാന യുവജന ക്ഷേമബോർഡി​ൻെറയും സൈക്കിളിങ്​ ക്ലബ് ചേർത്തലയുടെയും ആഭിമുഖ്യത്തിൽ കോവിഡ്​ ബോധവത്​കരണ സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. മുനിസിപ്പൽ ഷോപ്പിങ്​ കോപ്ലക്സിനുമുന്നിൽനിന്ന് ആരംഭിച്ച റാലി ജില്ല കോഓഡിനേറ്റർ ടി.ടി. ജിസ്മോൻ ഫ്ലാഗ് ഓഫ് ചെയ്തു. സി.ഐ പി. ശ്രീകുമാർ റാലിയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ്​ നൽകി. റാലിക്ക് വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി. ചേർത്തല സൈക്കിളിങ് ക്ലബ്‌ സെക്രട്ടറി ആദീഷ് എം ഷാജി, പ്രസിഡൻറ്​ കെ.കെ. സജി, പ്രോഗ്രാം കോഓഡിനേറ്റർ വിഷ്ണു ചിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി. സുധർമണി തമ്പാൻ, സി.വി. മനോഹരൻ, എസ്. സിനു, സി.ആർ. ബാഹുലേയൻ, എൻ.വി. തമ്പി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.