വാളയാർ പീഡനം: ആത്​മഹത്യ ചെയ്​ത പ്രദീപി​െൻറ ഫോൺ പരിശോധിക്കും

വാളയാർ പീഡനം: ആത്​മഹത്യ ചെയ്​ത പ്രദീപി​ൻെറ ഫോൺ പരിശോധിക്കും ചേർത്തല: വാളയാർ പീഡനക്കേസിൽ വെറുതെവിട്ട പ്രതികളിലൊരാളായ വയലാർ കടപ്പള്ളി പ്രദീപ് ജീവനൊടുക്കിയ സംഭവത്തിൽ പ്രദീപി​ൻെറ ഫോൺ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കും. കുടുംബപ്രശ്നമാണ് ആത്മഹത്യക്ക്​ കാരണമെന്ന്​ കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. സാധാരണ നടപടിക്രമത്തി​ൻെറ ഭാഗമായാണ് ഫോൺ പരിശോധിക്കുന്നത്​. പ്രദീപ് കേസ് നടത്തിപ്പിന് അഭിഭാഷകനെ ഇടപാട് ചെയ്തിരുന്നു. ഇതിന്​ ഉൾപ്പെടെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും പ്രതീക്ഷിച്ച വായ്പ ലഭിക്കാത്തതിൽ നിരാശയും ഉണ്ടായിരുന്നെന്നും വിവരങ്ങളുണ്ട്. പ്രദീപി​ൻെറ കോവിഡ് പരിശോധനഫലം നെഗറ്റിവാണ്. വെള്ളിയാഴ്​ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിനുശേഷം മൃതദേഹം വിട്ടുകൊടുക്കും. വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രദീപിനെ ഒരു വർഷം മുമ്പ് ​കോടതി വിട്ടയച്ചിരുന്നു. ഭാര്യ കല്യാണിക്ക്​ വാളയാറിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. ബുധനാഴ്ച ഉച്ചയോടെ ജീവനൊടുക്കുന്ന വിവരം ഭാര്യയെ വിഡിയോകാളിലൂടെ അറിയിച്ച ശേഷമാണ്​ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.