ജില്ലയിൽ പോസ്​റ്റ്​ കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കും

വ്യാഴാഴ്ചകളിൽ ഉച്ചക്ക്​ 12 മുതല്‍ രണ്ടുവരെയാണ്​ ​പ്രവർത്തനം ആലപ്പുഴ: കോവിഡ്​അനന്തര ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിനായി സര്‍ക്കാറും ആരോഗ്യവകുപ്പും . പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചക്ക്​ 12 മുതല്‍ രണ്ടുവരെയാണ്​ ​പ്രവർത്തനം. അമിതക്ഷീണം, ശ്വാസതടസ്സം, ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ് തുടങ്ങിയ ബുദ്ധിമുട്ടുകളടക്കം ഉണ്ടാകാം. അങ്ങനെയുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ ഫോണിലൂടെ അറിയിച്ച് നിദേശമനുസരിച്ച് ഏറ്റവുമടുത്ത ആരോഗ്യകേന്ദ്രത്തിലെ പോസ്​റ്റ്​ കോവിഡ് ക്ലിനിക്കില്‍നിന്ന്​ ചികിത്സതേടണം. കോവിഡ് ഭേദമായവര്‍ പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം. കാപ്പിയുടെ ഉപയോഗം നിയന്ത്രിക്കണം. വീട്ടിലെത്തിയാല്‍ പരിപൂര്‍ണ വിശ്രമമെടുക്കണം. നെഞ്ചിടിപ്പ്, ശ്വാസഗതി എന്നിവയുടെ വ്യതിയാനം കൃത്യമായി സ്വയം നിരീക്ഷിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.