കോൺഗ്രസ്​ സ്ഥാനാർഥി നിർണയ യോഗത്തിൽ ബഹളം

കുട്ടമ്പേരൂർ: മാന്നാർ ഗ്രാമത്തിലെ എസ്.കെ.വി 13ാം വാർഡിലെ കോൺഗ്രസ്​ സ്ഥാനാർഥി നിർണയ യോഗത്തിൽ ബഹളം. കഴിഞ്ഞ 10 വർഷമായി പാർട്ടി വിജയിക്കുന്നിടത്ത് മുമ്പ്​ സതീശ് ശാന്തി നിവാസും നിലവിലുള്ള പ്രതിനിധി ജ്യോതി വേലൂർമഠവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പദവിയിൽ പ്രവർത്തിച്ചവരാണ്. ജനറൽ മണ്ഡലത്തിൽ പുറത്തുനിന്നുള്ള ആരേയും സ്ഥാനാർഥികളാക്കി മത്സരിപ്പിക്കേണ്ടെന്ന പൊതുതീരുമാനം കൈക്കൊണ്ടതോടെ എ ഗ്രൂപ് നേതാക്കളായ നാലുപേരാണ് പരസ്യമായി രംഗത്തുവന്നത്. ഡി.സി.സി സെക്രട്ടറി സണ്ണി കോവിലകം, പാർട്ടി മണ്ഡലം പ്രസിഡൻറും ചെങ്ങന്നൂർ ബ്ലോക്ക് മുൻ പഞ്ചായത്ത്​ അംഗവുമായ ഹരി കുട്ടമ്പേരൂർ, പ്രവാസി കോൺഗ്രസ്​ നേതാവും മുൻ ബ്ലോക്ക്​​ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറുമായിരുന്ന കോശി മാന്നാർ, വാർഡ് പ്രസിഡൻറ്​ റെജി എന്നിവരാണ് മത്സരിക്കാൻ തയാറെടുത്തിരിക്കുന്നത്. വാർഡി​ൻെറ ചുമതലയുള്ള ബ്ലോക്ക് വൈസ് പ്രസിഡൻറ്​ സതീശ്, മണ്ഡലം പ്രതിനിധി റെമീസ് എന്നിവരടക്കമുള്ള മറ്റുള്ളവരെയും അറിയിക്കാതെയാണ് മെംബറുടെ വീട്ടിൽ യോഗം ചേർന്നത്. മുമ്പ്​ 50ഓളം പേർ കൂടിയ സ്ഥാനത്ത് 17 അംഗങ്ങൾ മാത്രമായിരുന്നു. പലരെയും ഒഴിവാക്കിയതിൽ പ്രതീഷേധമറിയിച്ചതോടെ പരസ്പരം ചേരിതിരിവും ബഹളവുമായി ചർച്ച നടക്കാതെയും തീരുമാനം എടുക്കാൻ കഴിയാതെയും പിരിയുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.