അരൂർ: സ്ഥാനം ഉറപ്പിക്കാൻ ഘടകകക്ഷികൾ

അരൂർ: അരൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ തവണ 11 സീറ്റ്​ വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തി. ഒടുവിൽ ഭരണം നറുക്കിട്ട് തീരുമാനിക്കുകയായിരുന്നു. പ്രസിഡൻറ്-വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ ലഭിച്ചതോടെ ഭരണനേതൃത്വം പൂർണമായും ഇടതുപക്ഷത്തി​ൻെറ കൈയിലായി. രാഷ്​ട്രീയ വിഷയങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും ഉം തർക്കിച്ചിട്ടില്ല. ഭരണകാലയളവിൽ ഒരിക്കൽപോലും പഞ്ചായത്തിനെതിരെ യു.ഡി.എഫ്​ സമരം ചെയ്ത ചരിത്രവുമില്ല. അരൂരിലെ ഏറ്റവും വലിയ വികസനവിഷയം മാലിന്യപ്രശ്നവും കുടിവെള്ളപ്രശ്നവുമാണ്. ജപ്പാൻ കുടിവെള്ള പദ്ധതി വന്നതോടെ കുടിവെള്ള കാര്യത്തിൽ കുറെയൊക്കെ പരിഹാരമായെങ്കിലും ജലസംഭരണി സ്ഥാപിക്കാൻ കളത്തിൽ ക്ഷേത്രത്തിനരുകിൽ വാങ്ങിയിട്ട സ്ഥലം സ്വന്തമാക്കാൻ പഞ്ചായത്തിന് ഇതുവരെ കഴിഞ്ഞില്ല. കുടിവെള്ള ടാങ്ക് സ്ഥാപിക്കാൻ ദേശീയപാതക്കരികിലെ 75 സൻെറുള്ള എരിയ കുളം നികത്തിയത് രാഷ്​ട്രീയ വിവാദമായപ്പോൾ യ​ു.ഡി.എഫ്​ ഒഴിഞ്ഞുനിന്നത് ചർച്ചയാകുന്നുണ്ട്. ഭരണം കിട്ടിയെങ്കിലും സി.പി.എമ്മിൽ അനൈക്യം പ്രകടമായിരുന്നു. മൂപ്പിളമതർക്കത്തിൽ യു.ഡി.എഫും ഒട്ടും മോശമാക്കിയില്ല. വികസനപ്രവർത്തനങ്ങളിൽ പാസ്​​ മാർക്ക്​ നേടി കഷ്​ടിച്ച്​ കടന്നുകൂടാമെന്ന്​ അല്ലാതെ വരുമാനമേറെ ലഭിക്കുന്ന വ്യവസായകേന്ദ്രമുള്ള പഞ്ചായത്തെന്ന നിലയിൽ മികവ്​ പുലർത്താനോ എടുത്തുകാണിക്കാവുന്ന വികസന പ്രവർത്തനങ്ങൾ നടത്താനോ ഭരണത്തിന്​ കഴിഞ്ഞില്ല. മണ്ഡലം കമ്മിറ്റി രൂപവത്​കരിച്ച്​ കഴിഞ്ഞ എൽ.ഡി.എഫ്​ നേതാക്കൾ പഞ്ചായത്തുകളോട് ഘടകകക്ഷികൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് ഓർമിപ്പിച്ചു. അരൂരിൽ സി.പി.എം, സി.പി​​.ഐ, ജെ.എസ്​.എസ്​ എന്നിവയാണ്​ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷികൾ. ജെ.എസ്​.എസിന് സീറ്റ് നൽകേണ്ടത് സി.പി.ഐയാണ്​. കേരള കോൺഗ്രസിന് സീറ്റ് നൽകേണ്ടത് സി.പി.എമ്മും​. അടുത്തദിവസം നടക്കുന്ന പഞ്ചായത്ത്തല ചർച്ചയിലേ ചിത്രം വ്യക്തമാകൂ. യു.ഡി.എഫിലും സീറ്റിനുവേണ്ടി ഘടകകക്ഷികൾ സമ്മർദം ചെലുത്തുന്നുണ്ട്. െക.ആർ. അശോകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.