ചേരാവള്ളിയിൽ ഹൈടെക്​ അംഗൻവാടി പ്രവർത്തനം തുടങ്ങുന്നു

കായംകുളം: നഗരത്തിൽ ഇരുനിലയുള്ള ആദ്യ ഹൈടെക്​ അംഗൻവാടി ചേരാവള്ളിയിൽ പ്രവർത്തനം തുടങ്ങുന്നു. 25ാം വാർഡിലെ 26ാം നമ്പർ അംഗൻവാടിയാണ് ഹൈെടക്കായത്. മൂന്നര പതിറ്റാണ്ടായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് കാവേരി ലത്തീഫ് നാലര സൻെറ് സ്ഥലം വിട്ടുനൽകിയതോടെയാണ് സ്വന്തം കെട്ടിടമായത്. എ.കെ. ആൻറണി എം.പിയുടെ ഫണ്ടിൽനിന്നുള്ള 15 ലക്ഷവും നഗരസഭയുടെ ഫണ്ടിൽനിന്നുള്ള 10 ലക്ഷവും ഉപയോഗിച്ചായിരുന്നു നിർമാണം. 1900 ചതുരശ്രയടി വലിപ്പത്തിലുള്ള കെട്ടിടത്തിൽ ഒാഫിസ് മുറി, ശീതീകരിച്ച ക്ലാസ്​ റൂം, ഇൻറർനെറ്റ്, ടെലിവിഷൻ, അടുക്കള ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് ഒാൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർമാൻ എൻ. ശിവദാസൻ അധ്യക്ഷത വഹിക്കുമെന്ന് യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ കൂടിയായ കൗൺസിലർ യു. മുഹമ്മദ് അറിയിച്ചു. ഇന്ദിര ഗാന്ധി പെയിൻ ആൻഡ്​ പാലിയേറ്റിവ് കെയർ സൊസൈറ്റി കായംകുളം: നിയോജക മണ്ഡലം പരിധിയിൽ പ്രവർത്തനം തുടങ്ങിയ ഇന്ദിരഗാന്ധി പെയിൻ ആൻഡ്​ പാലിയേറ്റിവ് കെയർ സൊസൈറ്റി ഡി.സി.സി പ്രസിഡൻറ് എം. ലിജുവും ചികിത്സ സഹായ വിതരണം കെ.പി.സി.സി സെക്രട്ടറി ഇ. സമീറും ഉദ്ഘാടനം ചെയ്തു. യു. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചിത്രം: AP62 Office Udkadanam ഇന്ദിര ഗാന്ധി പെയിൻ ആൻഡ്​ പാലിയേറ്റിവ് കെയർ സൊസൈറ്റി ഒാഫിസ് ഡി.സി.സി പ്രസിഡൻറ് എം. ലിജു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.