പിതാവി​െൻറ അന്ത്യാഭിലാഷമായി അയ്യൻകാളി പ്രതിമ പൂർത്തീകരിച്ചു

പിതാവി​ൻെറ അന്ത്യാഭിലാഷമായി അയ്യൻകാളി പ്രതിമ പൂർത്തീകരിച്ചു മാവേലിക്കര: പിതാവി​ൻെറ അന്ത്യാഭിലാഷം പൂർത്തീകരിച്ച് മകൻ അയ്യൻകാളി പ്രതിമ നിർമാണം പൂർത്തിയാക്കി. മാവേലിക്കര കൊച്ചിക്കൽ തെക്കേപടനിലത്ത് ശിൽപാലയത്തിൽ ആർട്ടിസ്​റ്റ്​ (ശിൽപി) വി. കുഞ്ഞുകുഞ്ഞി​ൻെറ മകനാണ് കെ. അനൂപ് എന്ന അനൂപ് ശിൽപാലയ. കുട്ടംപേരൂർ കെ.പി.എം.എസ് ശാഖക്കുവേണ്ടി അയ്യൻകാളിയുടെ ശിൽപനിർമാണത്തിലിരിക്കെ ഹൃദയാഘാതത്തെതുടർന്ന് കഴിഞ്ഞ ജൂലൈ 23നാണ്​ കുഞ്ഞുകുഞ്ഞ് മരിക്കുന്നത്. അച്ഛ​ൻെറ ശിക്ഷണത്തിലാണ് മകൻ അനൂപ് ശിൽപകല അഭ്യസിച്ചത്. സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. ശിൽപകലയിൽ സ്ഥിരമായി തൊഴിൽ ചെയ്യുന്നതിനുള്ള അവസരം കാത്തുകഴിയുകയാണ്. സഹോദരീഭർത്താവ് ചന്തുവും കൂട്ടായുണ്ട്. പിതാവിന്​ പൂർത്തിയാക്കാൻ കഴിയാതിരുന്ന ആറരയടി പൊക്കത്തിൽ കോൺക്രീറ്റിൽ നിർമിച്ച അയ്യൻകാളിയുടെ പൂർണകായ പ്രതിമ അനൂപ് പൂർത്തീകരിച്ച് നവംബർ ഒന്നിന്​ കൈമാറുകയാണ്. അച്ഛ​ൻെറ അന്തിമാഭിലാഷം സാക്ഷാത്​രിക്കാൻ കഴിഞ്ഞതിൽ കൃതാർഥരാണ്‌ അനൂപി​ൻെറ കുടുംബം. അമ്മ വി.ടി. വിജയകുമാരി കഴിഞ്ഞ വർഷം കണ്ണൂരിൽ നടന്ന മലബാർ ക്രാഫ്റ്റ് മേളയിൽ പങ്കെടുക്കുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. ഫോട്ടോ ക്യാപ്ഷൻ: apl AYYANKAALI POORNA KAAYA PRATHIMA 1 , 2, 3 അയ്യൻകാളിയുടെ പൂർണകായ പ്രതിമയുടെ അവസാനഘട്ട മിനുക്കുപണിയിൽ മാവേലിക്കര കൊച്ചിക്കൽ തെക്കേപടനിലത്ത് ശിൽപി കുഞ്ഞുകുഞ്ഞി​ൻെറ മകൻ അനൂപ് ശിൽപാലയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.