മാന്നാറിൽ ആറുപേർക്ക്​ കോവിഡ്​

മാന്നാർ: മാന്നാറിൽ വെള്ളിയാഴ്ച നടന്ന സ്രവപരിശോധനയിൽ ജൂനിയർ പബ്ലിക്​ ഹെൽത്ത് നഴ്സിനും ആശാപ്രവർത്തകക്കുമടക്കം ആറുപേർക്ക് പോസിറ്റിവായി. നിലവിൽ 25 പേർ ചികിത്സയിലുണ്ട്​. 18 വാർഡിലെ 10ലും രോഗബാധിതരുണ്ട്​. സമ്പർക്കവ്യാപനത്തിലൂടെയാണ് പോസിറ്റിവ് കേസുകളെന്ന് ആരോഗ്യവകുപ്പ് അധികാരികൾ അറിയിച്ചു. ജെ.പി.എച്ച്.എൻ ബസിൽ യാത്ര ചെയ്താണ് ജോലിക്കെത്തുന്നത്. ആശാപ്രവർത്തകയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മുതുകുളത്ത്​ വീണ്ടും വീടുകൾക്കുനേരെ ആക്രമണം ആറാട്ടുപുഴ: മുതുകുളത്ത് വീണ്ടും വീടുകൾക്കുനേരെ സാമൂഹികവിരുദ്ധ ആക്രമണം. മുതുകുളം വടക്ക് മരയ്ക്കാശ്ശേരി ചിറയിൽ സുരേഷി​ൻെറയും ബന്ധു ചൂളത്തെരുവ് സഞ്ജു ഭവനത്തിൽ സജ​ൻെറയും വീടുകൾക്കുനേരെയാണ് വെള്ളിയാഴ്ച പുലർച്ച ആക്രമണമുണ്ടായത്. മൂന്നിനാണ്​ സുരേഷി​ൻെറ വീട് ആക്രമിച്ചത്. ഹാളി​ൻെറയും കിടപ്പുമുറിയുടെയും ജനലുകൾ അടിച്ചുതകർത്തു. കൂടാതെ, പോർച്ചിൽ കിടന്ന ബൈക്കി​ൻെറ പെട്രോൾ ടാങ്കും ഹെഡ്​ലൈറ്റും കേടുവരുത്തി. ശബ്​ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ കിഴക്കുഭാഗത്തേക്ക് ബൈക്ക് ഓടിച്ച്​ കടന്നുകളഞ്ഞു. മൂന്നരയോടെയാണ് സജ​ൻെറ വീട്​ ആക്രമിക്കുന്നത്​. ഇവിടെയും മുൻവശത്തെ ജനൽപാളികൾ തല്ലിയുടച്ചു. കനകക്കുന്ന് പൊലീസ്​ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ്​ പരിശോധിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. കുറച്ചുനാൾ മുമ്പുവരെ വീടുകൾക്ക്​ നേരെയുള്ള ആക്രമണം മുതുകുളത്ത് തുടർക്കഥയായിരുന്നു. വീണ്ടുമുണ്ടായ ആക്രമണം നാട്ടുകാരെ ആശങ്കയിലാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.