ടി.എം. ജേക്കബിനെ അനുസ്മരിച്ചു

അമ്പലപ്പുഴ: കേരള കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ടി.എം. ജേക്കബ് അനുസ്മരണം കെ.പി.സി.സി സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ കെ.എം. സാംസൺ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം എ.ആർ. കണ്ണൻ, വി. ദിൽജിത്ത്, തോമസ് ചുള്ളിക്കൻ, ഷാജി വാണിയപ്പുരക്കൽ, സാബു വള്ളപ്പുറത്ത്, മുരളീധരൻ പിള്ള, സി.എ. സെബാസ്​റ്റ്യൻ, ജയശ്രീ കരുമാടി എന്നിവർ സംസാരിച്ചു. ചേർത്തല: ടി.എം. ജേക്കബ്​ അനുസ്​മരണ സമ്മേളനം കേരള കോൺഗ്രസ്​ ബ്ലോക്ക് പ്രസിഡൻറ്​ പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ പി.എസ്. ഗോപിനാഥ പിള്ള അധ്യക്ഷത വഹിച്ചു. വേണുഗോപാൽ, മാത്യു കുളങ്ങര, ജോസഫ്, മുരളീധരൻകുട്ടി എന്നിവർ സംസാരിച്ചു. തുറവൂർ: ടി.എം. ജേക്കബ്​ അനുസ്മരണ സമ്മേളനം ഷാനിമോൾ ഉസ്​മാൻ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. യു.ഡി.എഫ് ജില്ല ചെയർമാൻ ഷാജി മോഹൻ, ഡി.സി.സി സെക്രട്ടറി കെ. രാജീവൻ, എ.എം. നസീർ, കേരള കോൺഗ്രസ്-എം ജോസഫ് നിർവഹ സമിതി അംഗം ജോർജ് ജോസഫ്, ഫസലുദിൽ, കെ. ഉമേശൻ, വിജയ്കുമാർ വാലയിൽ, ജോയി ചക്കുങ്കേരി, ജോർജ് ജോസഫ് എഴുപുന്ന, സാൽവി തുടങ്ങിയവർ സംസാരിച്ചു. APL pushpaarchana തുറവൂരിൽ ടി.എം. ജേക്കബ് അനുസ്മരണ സമ്മേളനത്തിൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എ പുഷ്പാർച്ചന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.