ശബരിമല തീർഥാടനം: ദേവസ്വം ബോർഡിൽ നിവേദനം നൽകി

അമ്പലപ്പുഴ: കോവിഡ് പശ്ചാത്തലത്തിൽ അമ്പലപ്പുഴ സംഘത്തി​ൻെറ ഈ വർഷത്തെ ശബരിമല തീർഥാടനം അവലോകനം ചെയ്യുന്നതിനായി അമ്പലപ്പുഴ അയ്യപ്പഭക്തസംഘം ഭരണ സമിതിയുടെയും കരപ്പെരിയോൻമാരുടെയും സംയുക്ത യോഗം നടന്നു. ആചാരാനുഷ്​ഠാനങ്ങൾ മുറതെറ്റാതെ കോവിഡ് നിയന്ത്രണ പ്രവർത്തന മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നതിനുള്ള അനുവാദത്തിനായി ദേവസ്വം ബോർഡിൽ നിവേദനം നൽകി. എരുമേലി പേട്ടതുള്ളൽ, പമ്പസദ്യ, നെയ്യഭിഷേകം, എള്ളുനിവേദ്യം, ശീവേലി എന്നീ ചടങ്ങുകൾക്ക് ക്രമീകരണം ചെയ്യുക, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വരുന്ന പത്തിനും അറുപതിനും ഇടയിൽ പ്രായമുള്ള അംഗങ്ങളെ എല്ലാ ചടങ്ങുകളിലും പങ്കെടുത്ത് തീർഥാടനത്തിന് അനുവദിക്കുക തുടങ്ങിയവയാണ്​ നിവേദനത്തിലെ പ്രധാന വിഷയങ്ങൾ. അമ്പലപ്പുഴ ക്ഷേത്രത്തിലെ ഒഴികെ മറ്റുള്ള ക്ഷേത്രങ്ങളിലെ ആഴിപൂജകൾ ക്ഷേത്രം ഭാരവാഹികൾ ബന്ധപ്പെട്ട അധികാരികളിൽനിന്ന്​ അനുവാദം വാങ്ങുന്നതി​ൻെറ അടിസ്ഥാനത്തിൽ ആചാരപരമായ ചടങ്ങ് നിർവഹണം മാത്രമായി നടത്തുന്നതിനും തീരുമാനിച്ചു. പ്രസിഡൻറ്​ ആർ. ഗോപകുമാർ, സെക്രട്ടറി എൻ. മാധവൻ കുട്ടി നായർ, ട്രഷറർ കെ. ചന്ദ്രകുമാർ, വൈ. പ്രസി. ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. പഴയ നടക്കാവ് റോഡ്​ നിർമാണം ഇഴയുന്നു അമ്പലപ്പുഴ: മൂന്ന് വർഷം പിന്നിട്ടും എങ്ങുമെത്താതെ പഴയ നടക്കാവ് റോഡ്​ നിർമാണം ഇഴയുന്നു. ദേശീയ പാതക്ക്​ സമാന്തരമായി കളർകോട് മഹാദേവ ക്ഷേത്രം മുതൽ അമ്പലപ്പുഴ വടക്കെ നടവരെയുള്ള 12.31 കിലോമീറ്റർ ഭാഗം പുനർനിർമിക്കാൻ 20 കോടി ചെലവിൽ കിഫ്ബിയിൽപെടുത്തി 2017 സെപ്റ്റംബറിലാണ്​ കരാർ നൽകിയത്. മൂന്ന് വർഷം പിന്നിട്ടും നിർമാണം എങ്ങുമെത്തിയിട്ടില്ല. ഇതിനിടെ രണ്ടുതവണ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാലാവധി നീട്ടിയെടുത്ത കരാറുകാരൻ വീണ്ടും കാലാവധി നീട്ടി വാങ്ങാൻ​ ശ്രമിച്ചതായി അറിയുന്നു. അടിയന്തരമായി നിർമാണം പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് മന്ത്രി കരാറുകാരന് നോട്ടീസ് നൽകി. ഒമ്പതു​ മീറ്റർ വീതിയിൽ നിർമിക്കേണ്ട റോഡിന് ആവശ്യമായ വീതി കുറവുള്ളയിടങ്ങളിൽ ഇരുഭാഗത്തുനിന്നും സ്ഥലം ഏറ്റെടുത്ത് പുനർനിർമാണം നടത്താനായിരുന്നു പദ്ധതി. നിർമാണത്തിലിരിക്കുന്ന റോഡി​ൻെറ ഇരുവശത്തുമായി താമസിക്കുന്ന 90 ശതമാനം ആളുകളും സ്ഥലം വിട്ടുനൽകുകയും ചെയ്തിരുന്നു. സ്ഥലം ഏറ്റെടുപ്പ്​: ചിലരെ ഒഴിവാക്കിയതിൽ പ്രതിഷേധം അമ്പലപ്പുഴ: പഴയനടക്കാവ് റോഡ്​ വീതികൂട്ടുന്നതി​ൻെറ ഭാഗമായി സ്ഥലം എടുക്കുന്നതിൽ ചിലരെ ഒഴിവാക്കിയത് പ്രതിഷേധത്തിന് വഴിയൊരുക്കി. പുന്നപ്ര പാർവതി പ്രി​േൻറഴ്സിനു സമീപത്തെ സ്ഥലം ഒഴിവാക്കിയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിവന്നത്. തുടർന്ന് വ്യാഴാഴ്​ച രാവിലെ നാട്ടുകാർ സംഘടിച്ച് നിർമാണം തടഞ്ഞു. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെത്തി വീട്ടുടമയുമായി സംസാരിച്ച് മതിൽപൊളിച്ച് നീക്കിയതിനുശേഷമാണ് നാട്ടുകാർ പിരിഞ്ഞത്. പലയിടങ്ങളിലും വേണ്ടത്ര വീതിയിലല്ല റോഡ്​ നിർമാണം നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. apl ROAD STHALAMEDUPPU -------------------- Photo FOR Item 5 apl ABHIJITH 24 കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയ അഭിജിത്ത് (24)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.