സ്​റ്റേഷനറിക്കടയിൽനിന്ന്​ രണ്ടുലക്ഷം രൂപയുടെ സിഗരറ്റ്​ കവർന്നു

ആലപ്പുഴ: നഗരഹൃദയത്തിലെ . ആലപ്പുഴ സ്​റ്റേഡിയം വാർഡ്​ റെയ്​ബാൻ കോംപ്ലക്​സിലെ ബി.എം. സ്​റ്റോഴ്​സിലായിരുന്നു മോഷണം. ബുധനാഴ്​ച രാത്രി 11.45നാണ്​ സംഭവം. കടയുടെ പുറത്തെ ഷട്ടറിനോട്​ ​േചർന്ന ഗേറ്റ്​ തുറന്ന്​ അകത്തുകയറിയ മോഷ്​ടാവ്​ ഷർട്ടറി​ൻെറ പൂട്ട്​ തകർത്താണ്​ അകത്തുകയറിയത്​. ഷെൽഫിൽ സൂക്ഷിച്ചിരുന്ന കിങ്ങ്​സ്​ ലൈറ്റ്​, വിൽസ്​, മിനി വിൽസ്​, ഗോൾഡ്​, മിനി ഗോൾഡ്​ എന്നിവയടക്കമുള്ള വിലകൂടിയ സിഗരറ്റുകളാണ്​ കവർന്നത്​. വ്യാ​ഴാഴ്​ച രാവിലെ 8.30ന്​ കടതുറക്കാനെത്തിയ​ ജോലിക്കാരാണ്​ പൂട്ടുതകർന്നത്​ കണ്ടത്​. തുടർന്ന്​ നടത്തിയ പരി​േശാധനയിലാണ്​ മോഷണവിവരം അറിയുന്നത്​. മേശകുത്തിത്തുറന്ന്​ സാധനങ്ങൾ വാരിവലിച്ചിട്ടിരുന്നു. ഇതിനൊപ്പമുണ്ടായ പഴ്​സിൽ സൂക്ഷിച്ച എ.ടി.എം, പാൻ കാർഡ് അടക്കമുള്ള രേഖകൾ നഷ്​ടമായില്ല. പഴ്​സിലെ സൗദി റിയാലും തിരിച്ചുകിട്ടി. കടയിലെ സി.സി.ടി.വിയിൽ പാൻറ്​ ധരിച്ച്​ 35-40 വയസ്സ്​ തോന്നിക്കുന്ന കഷണ്ടിയുള്ള മോഷ്​ടാവി​ൻെറ ചിത്രം തെളിഞ്ഞിട്ടുണ്ട്​. സൗത്ത്​ പൊലീസ്​ സ്ഥലത്തെത്തി പരിശോധന നടത്തി. ചിത്രം: BT2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.