ഐ.ടി.ഐകളിലെ അടിസ്ഥാന സൗകര്യങ്ങൾ വര്‍ധിപ്പിക്കും -മന്ത്രി

ചെങ്ങന്നൂര്‍ ഐ.ടി.ഐ അന്താരാഷ്​ട്ര നിലവാരത്തിൽ വികസിപ്പിക്കും ആലപ്പുഴ: സംസ്ഥാനത്തെ ഐ.ടി.ഐകളിലെ അടിസ്ഥാന സൗകര്യങ്ങളും പരിശീലന നിലവാരവും വര്‍ധിപ്പിക്കുമെന്ന് തൊഴില്‍ നൈപുണ്യ മന്ത്രി ടി.പി രാമകൃഷ്ണന്‍. ചെങ്ങന്നൂര്‍ ഐ.ടി.ഐ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതി​ൻെറ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കിഫ്ബിയില്‍ നിന്നുള്ള 19.75 കോടി രൂപയുടെ ധനസഹായം ഉപയോഗിച്ചാണ് ആദ്യഘട്ട പ്രവൃത്തികള്‍ നടത്തുന്നത്. അന്താരാഷ്​ട്ര പദവിയിലേക്ക് ഉയരുന്നതോടെ പുതിയ കാലത്തിന് അനുസരിച്ചുള്ള എല്ലാവിധ അടിസ്ഥാന സൗകര്യ വികസനവും ചെങ്ങന്നൂര്‍ ഐ.ടി.ഐയില്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, നഗരസഭ ചെയര്‍മാന്‍ ഷിബു രാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.സി. അജിത, വൈസ് പ്രസിഡൻറ്​ ജി. വിവേക് തുടങ്ങിയവര്‍ സന്നിഹിതരായി. ​വിദ\Bഗ്ധ-അവിദഗ്ധ തൊഴിലാളികൾക്ക് തൊഴിലവസരം ആ\Bലപ്പുഴ: വിദഗ്ധ-അവിദഗ്ധ തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങൾ കണ്ടെത്തി നൽകുന്നതിനുള്ള നൂതന സംരംഭം വ്യവസായ വകുപ്പ് നടപ്പാക്കുന്നു. ഓരോ പ്രദേശത്തെയും തൊഴിലാളികൾക്ക് പ്രയോജനം സിദ്ധിക്കുന്ന വിധത്തിൽ വ്യവസായ സഹകരണ സംഘങ്ങൾ മുഖേന പ്രാവർത്തികമാക്കുന്ന പദ്ധതിയിൽ ഗുണഭോക്താക്കളാകാൻ താൽപര്യമുള്ളവർ ജില്ല വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫിസുമായോ, ബ്ലോക്കിലെ വ്യവസായി വികസന ഓഫിസറുമായോ ബന്ധപ്പെടണം. ജനറൽ മാനേജർ - 0477-2241272, ഡെപ്യൂട്ടി രജിസ്ട്രാർ - 8547591330, സീനിയർ സഹകരണ ഇൻസ്പെക്ടർ - 9446942308.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.