യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോലംകത്തിച്ചു. സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണക്കേസിലും ശിവശങ്കര​ൻെറ കൂട്ടുപ്രതിയാണ് പിണറായിയെന്ന്​ യൂത്ത്​ കോൺഗ്രസ്​ ആരോപിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ടിജിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. കെ.നൂറുദ്ദീന്‍കോയ, സരുണ്‍ റോയി, ഉല്ലാസ് ബി. കൃഷ്ണന്‍, ജസ്​റ്റിന്‍ മാളിയേക്കല്‍, സജില്‍ ഷെരീഫ്, റഹീം വെറ്റക്കാരന്‍, അജി കൊടിവീട്, എസ്.ഷഫീഖ്, അന്‍സില്‍ ജലീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പടം bt 2 മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴയിൽ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.