മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം; ഫോട്ടോസ്​റ്റാറ്റ് മെഷീൻ നശിച്ചു

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ അടച്ചിട്ട മുറിയിൽ തീപിടിത്തം. ഫോട്ടോസ്​റ്റാറ്റ് മെഷീൻ കത്തിനശിച്ചു. ജെ. ബ്ലോക്കിൽ സൂപ്രണ്ട് ഓഫിസ് ഹാളിലെ വടക്കേ അറ്റത്തെ മുറിയിലാണ് തീപിടിത്തമുണ്ടായത്‌. ഇന്നലെ ഉച്ചക്ക്​ 1.15 ഓടെയായിരുന്നു സംഭവം. ഷോർട് സർക്യൂട്ട് മൂലം സീലിങ് ഫാനിൽ തീപിടിച്ച് മുറിയിൽ വീണ് പ്ലാസ്​റ്റിക്ക്​ കസേരയിലും ഫോട്ടോസ്​റ്റാറ്റ് മെഷീനിലേക്കും പടരുകയായിരുന്നു. മുറി പൂട്ടി ജീവനക്കാരൻ ഊണ് കഴിക്കാൻ പോയ സമയമായിരുന്നു അപകടം. ഫാൻ വീണതി​ൻെറ ശബ്​ദവും മുറിയിൽനിന്ന്​ പുക ഉയരുന്നതും കണ്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ജീവനക്കാരൻ ഫയർ യൂനിറ്റ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രിയിലെ ഇലക്ട്രിക് വിഭാഗം ജീവനക്കാരായ അജിയും അജീഷുമെത്തി മെയിൻ സ്വിച്ചുകൾ ഓഫ് ചെയ്ത് വൈദ്യുതി ബന്ധം വേർപെടുത്തി. തുടർന്ന് എയ്ഡ് പോസ്​റ്റ് പൊലീസും സുരക്ഷ ജീവനക്കാരും ഓഫിസ് ജീവനക്കാരും ചേർന്ന് തീഅണച്ചു. മുറി അടഞ്ഞുകിടക്കുമ്പോഴും ഫാൻ പ്രവർത്തിച്ചിട്ടുണ്ടാവാം. അങ്ങനെയാവാം ഫാനിൽ ഷോർട്ട്​ സർക്യൂട്ടുണ്ടായതെന്ന് ഇലക്ട്രിക് വിഭാഗം പറയുന്നു. എന്നാൽ, ഫാൻ ഓഫായിരുന്നു. നിജ സ്ഥിതി അന്വേഷിക്കണമെന്നാവശ്യപെട്ട് അമ്പലപ്പുഴ പൊലീസിന് പരാതി നൽകിയതായി ആശുപത്രി സൂപ്രണ്ട് ഡോ. രാംലാൽ പറഞ്ഞു. ഒന്നര ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. ആശുപത്രിയിലെ ഫയർ യൂനിറ്റുകൾ പലതും പ്രവർത്തിക്കുന്നില്ല. വർഷങ്ങളായി സ്ഥാപിച്ച പൈപ്പുകളും മറ്റും തുരുമ്പടിച്ചിരിക്കുന്നതിനാൽ അടിയന്തരഘട്ടങ്ങളിൽ പ്രവർത്തിക്കാനാകാത്ത അവസ്ഥയുമാണുള്ളത്. apl PHOTOSTAT MACHINE കത്തിനശിച്ച മെഡിക്കൽ കോളജ് ആശുപത്രിയി​െല ഫോ​ട്ടോസ്​റ്റാറ്റ് മെഷീൻ സൺഡേ സ്കൂളിൽ മോഷണം മാവേലിക്കര: പത്തിച്ചിറ സൻെറ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി വകമറ്റം-എ സൻെറ് ജോൺസ് സൺഡേ സ്കൂളിൽ മോഷണം. സ്​റ്റോർ റൂം കുത്തിപ്പൊളിച്ചുമൈക്ക് സിസ്​റ്റം ആണ് അപഹരിച്ചത്. മാസങ്ങളായി തുറക്കാതിരുന്ന സ്കൂൾ ഇന്നലെ തുറന്നപ്പോഴാണു മൈക്ക് സെറ്റ് മോഷണം പോയതായി കണ്ടത്. സമീപത്തുള്ള പൊന്നോലയിൽ റോസമ്മ ജോർജിൻറെ വീട്ടിൽനിന്നു സൈക്കിൾ, തേങ്ങ പൊതിക്കുന്ന പാര, ചാക്ക്, കയർ എന്നിവ നഷ്​ടപ്പെട്ടു. വല്ല്യത്ത് വി.കെ. മത്തായിയുടെ സ്കൂട്ടറി​ൻെറ ബോക്സ് പൊളിച്ച് രേഖകൾ അപഹരിച്ചു. പൊന്നോല വീട്ടിൽനിന്നെടുത്ത പാര സ്കൂൾ കെട്ടിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.