പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് സമാപനം

ചേർത്തല: ദിവാൻ ഭരണത്തിനും രാജവാഴ്ചക്കുമെതിരെ നടന്ന ഐതിഹാസികസമര സ്മരണ പുതുക്കി 74ാം പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് സമാപനമായി. ചൊവ്വാഴ്ച രാവിലെ മുതൽ വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്ക്​ പ്രവർത്തകർ എത്തി. മേനാശ്ശേരിയിൽ സമരസേനാനി കെ.കെ. ഗംഗാധരനിൽനിന്ന്​ ഏറ്റുവാങ്ങിയ ദീപശിഖ വയലാറിൽ വാരാചരണ കമ്മിറ്റി പ്രസിഡൻറ്​ എൻ.എസ്. ശിവപ്രസാദ് ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിച്ചു. പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ മന്ത്രി ജി. സുധാകരൻ കൊളുത്തിയ ദീപശിഖ വയലാറിൽ എൻ.എസ്. ശിവപ്രസാദ് ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിച്ചു. മന്ത്രി പി. തിലോത്തമൻ, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ഉത്തമൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, പി.കെ. മേദിനി, എം.എം. ആരിഫ് എം.പി, കെ. ബാബുജാൻ, മുൻ എം.എൽ.എ ടി.കെ. ദേവകുമാർ, കെ. പ്രസാദ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജി. വേണുഗോപാൽ, സി.എസ്. സുജാത, പി.പി. ചിത്തരഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സി.പി.ഐ, സി.പി.എം ഔദ്യോഗിക ഫേസ്​ബുക്ക് പേജിൽ പ്രഭാഷണം നടത്തി. ഫോട്ടോ: APL A.1.jpg പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽനിന്ന്​ മ​ന്ത്രി ജി. സുധാകരൻ കൊളുത്തിയ ദീപശിഖ വയലാറിൽ വാരാചരണ കമ്മിറ്റി പ്രസിഡൻറ്​ എൻ.എസ്. ശിവപ്രസാദ് ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.