മുന്നാക്ക സംവരണം ഭരണഘടനാവിരുദ്ധം -ജെ.എസ്​.എസ്​

ആലപ്പുഴ: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ 10 ശതമാനം നൽകാനുള്ള നീക്കം സംവരണതത്ത്വങ്ങളുടെ ലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന്​ ജെ.​എസ്​.എസ്​ ജില്ല കമ്മിറ്റി. സർക്കാർ നടപടിക്കെതിരായ പ്രക്ഷോഭത്തിന്​ പിന്തുണ നൽകും. പ്രസിഡൻറ്​ പി. രാജു അധ്യക്ഷത വഹിച്ചു. വി.ഡി. രതീഷ്​ പ്രവർത്തനറിപ്പോർട്ട്​ അവതരിപ്പിച്ചു. സംസ്ഥാന സെ​ക്രട്ടറി ആർ. പൊന്നപ്പൻ, അഡ്വ. പി.ആർ. പവിത്രൻ, യു​.കെ. കൃഷ്​ണൻ, എൻ. പ്രകാശൻ, പി.സി. സന്തോഷ്​, സജിമോൻ കുട്ടനാട്​, എ.പി. വിജരാജൻ, രാധാഭായി ജയചന്ദ്രൻ, ജമീല ബഷീർ, രാജു കട്ടത്തറ, റെജി റാഫേൽ, എം.ജി വാസവൻ, ആർ. അശോകൻ, കെ. പീതാംബരൻ, എൻ. പ്രകാശൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.