സി.പി.എം നേതാക്കളുടെ വീടിന് കല്ലെറിഞ്ഞ മൂന്ന് പാർട്ടി പ്രവർത്തകർ കസ്​റ്റഡിയിൽ

മാരാരിക്കുളം: കഞ്ഞിക്കുഴിയിൽ സി.പി.എം നേതാക്കളുടെ വീടിന് കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് സി.പി.എം പ്രവർത്തകർ കസ്​റ്റഡിയിൽ. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രഭാ മധുവി​ൻെറയും കണ്ണർകാട് എൽ.സി സെക്രട്ടറി എം. സന്തോഷ്കുമാറി​ൻെറയും വീടുകൾക്ക് കല്ലെറിഞ്ഞ സംഭവത്തിലാണ് പ്രതികളെ മാരാരിക്കുളം പൊലീസ് കുടുക്കിയത്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവറായ മുഖ്യപ്രതിയെ രണ്ട് വർഷംമുമ്പ് ജോലിയിൽനിന്ന്​ പിരിച്ചുവിട്ടിരുന്നു. പാർട്ടിക്കുള്ളിലെ ഭിന്നത മുതലാക്കുന്നതിന് പ്രസിഡൻറുമായി ശത്രുതയുള്ള നേതാക്കളുടെ വീട്ടിൽ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. ഒരു വർഷത്തോളം മുമ്പ് ഇതേ നേതാക്കളുടെ വീടുകളിൽ പോസ്​റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും പ്രവർത്തകർതന്നെയാണെന്ന് മനസ്സിലാക്കി നേതൃത്വം ഇവരെ താക്കീത്​ ചെയ്യുകയും ചെയ്​തിരുന്നു. ഇതിൽ ഉൾപ്പെട്ടവരാണ്​ വീടുകൾ ആക്രമിച്ചതിന് പിടിയിലായത്. ഒരാൾ ലോക്കൽ കമ്മിറ്റി അംഗമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.