പരുമല പള്ളി പെരുന്നാൾ: പദയാത്ര ഒഴിവാക്കും

മാന്നാർ: പരുമല തിരുമേനിയുടെ 118ാമത് ഓര്‍മ പെരുനാളി​ൻെറ ഭാഗമായുള്ള പ്രസിദ്ധമായ പദയാത്ര കോവിഡ് വ്യാപനത്തി​ൻെറ പശ്ചാത്തലത്തില്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. എം.എല്‍.എമാരായ മാത്യു ടി. തോമസ്, സജി ചെറിയാൻ എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവല്ല സബ് കലക്​ടര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈൻ യോഗത്തിൽ തിങ്കളാഴ്ച മുതല്‍ നവംബര്‍ രണ്ടുവരെയുള്ള ചടങ്ങുകളില്‍ ജനപങ്കാളിത്തം പരമാവധി 50 ആയി നിജപ്പെടുത്തും. ഇതുസംബന്ധിച്ച് പരസ്യപ്രചാരണം നടത്തുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തിരുവല്ല, ചെങ്ങന്നൂര്‍ തഹസില്‍ദാര്‍മാര്‍ ഇക്കാര്യം ഉറപ്പുവരുത്തും. പള്ളിയുടെ പരിസരത്തുള്ള അനധികൃത വഴിയോര കച്ചവടം, വ്യാപാരങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ തിരുവല്ല സബ് കലക്​ടര്‍, ചെങ്ങന്നൂര്‍ ആർ.ഡി.ഒ എന്നിവരെ ചുമതലപ്പെടുത്തി. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡം പാലിക്കുന്നത് ഉറപ്പാക്കാൻ​ തിരുവല്ല ഡിവൈ.എസ്​.പിയെ ചുമതലപ്പെടുത്തി. കടപ്ര, പാണ്ടനാട്, മാന്നാര്‍ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയുള്ള സെക്ടര്‍ മജിസ്​ട്രേറ്റുമാര്‍ തിങ്കളാഴ്​ച മുതല്‍ നവംബര്‍ രണ്ടുവരെ നിരീക്ഷണം നടത്തും. പള്ളി പരിസരത്തേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിന് ഒരു കവാടം മാത്രമാക്കും ഉണ്ടാവുക. ആരോഗ്യവകുപ്പുമായി ചേർന്ന് കോവിഡ് സ്‌ക്രീനിങ്​ ടെസ്​റ്റ്​ നടത്തും. പെരുനാളുമായി ബന്ധപ്പെട്ട് നവംബര്‍ രണ്ടുവരെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നതിന് തിരുവല്ല സബ്കലക്​ടര്‍, ചെങ്ങന്നൂര്‍ ആർ.ഡി.ഒ എന്നിവരെ ചുമതലപ്പെടുത്തി. ഉപയോഗശേഷം ജനങ്ങള്‍ മാസ്‌ക്​, കൈയുറകള്‍ തുടങ്ങിയവ വലിച്ചെറിയാതെ സൂക്ഷിക്കുന്നതിന് വേസ്​റ്റ്​ ബിന്‍ സജ്ജമാക്ക​ും. വധശ്രമ കേസിലെ പ്രതിയെ വെറുതെ വിട്ടു ചെങ്ങന്നൂർ: വധശ്രമ കേസിൽ പ്രതി വെൺമണി പുന്തല അജിത് ഭവനത്തിൽ അജിത്തിനെ(30) ചെങ്ങന്നൂർ അസിസ്​റ്റൻറ് സെഷൻസ് ജഡ്ജി സുധീർ ഡേവിഡ് വെറുതെവിട്ടു​. 2018ലെ പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും ലഭിച്ചില്ലെന്ന്​ ആരോപിച്ച് വെൺമണി ഗ്രാമപഞ്ചായത്ത്​ അംഗത്തെ തടഞ്ഞുവെച്ചത് ചോദ്യം ചെയ്യാനെത്തിയ എൻ.സി.പി നേതാവ്​ വെൺമണി നന്ദനം വീട്ടിൽ പി.ടി നന്ദനെ (68) കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന്​ ആരോപിച്ച് വെൺമണി പൊലീസാണ് കേസെടുത്തത്​. 2018 ആഗസ്​റ്റ്​ 22ന് വെൺമണി പുന്തല മലയാറ്റൂർ അമ്പലപ്പടി ജങ്​ഷനിലായിരുന്നു സംഭവം. പ്രതിക്കുവേണ്ടി അഭിഭാഷകരായ ബി. ശിവദാസ്, എസ്. പ്രസീദ് എന്നിവർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.