പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിന്​ ഇന്ന്​ ​െകാടിയേറും

ചെങ്ങന്നൂർ: പരുമല തിരുമേനിയുടെ 118ാമത് ഓർമപ്പെരുന്നാളിന്​ തിങ്കളാഴ്ച കൊടിയേറും. ക്രൈസ്തവസഭയിലെ ഏക പരിശുദ്ധനും മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിതനുമായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ (പരുമല കൊച്ചുതിരുമേനി) ഓർമപ്പെരുന്നാൾ നവംബർ രണ്ടുവരെ സർക്കാർ നിയന്ത്രണങ്ങളോടെ ആഘോഷിക്കും. ഉച്ചക്ക് രണ്ടിന് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കൊടിയേറ്റും തീർഥാടന വാരാഘോഷ ഉദ്​ഘാടനവും നിർവഹിക്കും. ചൊവ്വാഴ്ച വൈകീട്ട് നാലിന്​ ഗ്രിഗോറിയൻ പ്രഭാഷണ ഉദ്​ഘാടനം സിനിമ സംവിധായകൻ ബ്ലസി നിർവഹിക്കും. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാ​േപ്പാലീത്ത പ്രഭാഷണം നടത്തും. 28ന് വൈകീട്ട് നാലിന് ഏഷ്യാനെറ്റ്‌ ന്യൂസ്‌ പ്രിൻസിപ്പൽ കറസ്‌പോണ്ടൻറ്​ ജോഷി കുര്യൻ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും. 29ന് വൈകീട്ട് നാലിന് ആധ്യാത്മിക സൂഫി പ്രഭാഷകൻ പി.എം.എ. സലാം മുസ്​ലിയാർ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും. 30ന് രാവിലെ 10.30ന് അഖില മലങ്കര സുവിശേഷ സംഘത്തി​ൻെറയും പ്രാർഥന യോഗത്തി​ൻെറയും സംയുക്ത ആഭിമുഖ്യത്തിൽ ഉപവാസ ധ്യാനം, സ്നേഹ സന്ദേശം ടീം നയിക്കുന്ന ഗാനശുശ്രൂഷ എന്നിവ നടക്കും. തുടർന്ന് ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ് ചുനക്കര ഗ്രിഗോറിയൻ പ്രഭാഷണം നടത്തും. 31ന് വൈകീട്ട് നാലിന് ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി നന്ദാത്മജാനന്ദ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും. നവംബർ ഒന്നിന്​ ഉച്ചക്ക് 12ന് മധ്യസ്ഥ പ്രാർഥനക്കും രണ്ടിന് റാസക്കും ശേഷം കബറിങ്കൽ ധൂപപ്രാർഥനയോടെ കൊടിയിറങ്ങും. പദയാത്ര പൂർണമായി ഒഴിവാക്കിയതായി യൂഹാനോൻ മാർ ക്രിസോസ്​റ്റമോസ് മെത്രാപ്പോലീത്ത, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ്, ബിജു ഉമ്മൻ, സെമിനാരി കൗൺസിൽ അംഗങ്ങളായ സൈമൺ കെ. വർഗീസ്, പി.എ. ജേക്കബ്, ജി. ഉമ്മൻ, എം.എം. കുരുവിള എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.