കോവിഡ്​: സേവനപാതയിൽ വേറിട്ട്​ ബാപ്പയും മകനും

ആലപ്പുഴ: കോവിഡുകാലത്ത്​ സേവനപാതയിൽ ബാപ്പയും മകനും. കോവിഡ് ബാധിച്ച്​ മരിച്ച ആലപ്പുഴ സ്​റ്റേഡിയം വാർഡിൽ അത്തിപ്പറമ്പിൽ കലാമി​ൻെറ (65) മൃതദേഹം ഖബറടക്കിയാണ്​ പൊതുപ്രവർത്തകൻ ഇലയിൽ സൈനുദ്ദീനും മകൻ അഹമ്മദ്​ ഷാരിഖും മാതൃകതീർത്തത്​. മരിച്ചയാളുടെ മക്കൾ ക്വാറൻറീനിലായതോടെയാണ്​ ഇവർ ദൗത്യം ഏറ്റെടുത്തത്​. കോൺഗ്രസ്​ ബ്ലോക്ക് സെക്രട്ടറിയും സമസ്തയുടെ സേവന വിഭാഗമായ വിഖായയുടെ സംസ്ഥാന ജനറൽ കൺവീനറുമാണ് സൈനുദ്ദീൻ​. പിതാവി​ൻെറ പൊതുപ്രവർത്തന പാതയിൽ സഞ്ചരിക്കുകയാണ്​ മെക്കാനിക്കൽ എൻജിനീയർകൂടിയായ മകൻ അഹമ്മദ് ഷാരിഖ്​. 2018ലെ പ്രളയത്തിൽ കുട്ടനാട്ടിൽ അകപ്പെട്ട നാലുദിവസം മാത്രം പ്രായമായ ശിശുവിനെയും അമ്മയെയും രക്ഷപ്പെടുത്തിയത്​ വാർത്തയായിരുന്നു. കോവിഡ് തുടങ്ങിയതിനുശേഷം 45ാമത്തെ മൃതദേഹമാണ്​ സംസ്​കരിച്ചതെന്ന്​ അഹമ്മദ് ഷാരിഖ് പറഞ്ഞു. ഹാഷിം വണ്ടാനം, നാസിം വലിയമരം, ഷിഹാബ് ഹക്കീം, അസ്‌ലം മണ്ണഞ്ചേരി, സുൽഫിക്കർ അലി ഭൂട്ടോ, ഫിറോസ് നൗഷാദ് എന്നിവരും പങ്കെടുത്തു. mayath namaskaram പി.പി.ഇ കിറ്റ്​ ധരിച്ച്​ ഇലയിൽ സൈനുദ്ദീൻ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകുന്നു (ചിത്രം-ഇമെയിൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.