പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ ജീവത്യാഗം വൃഥാവിലായില്ല; കമ്യൂണിസ്‌റ്റ്‌ പാർട്ടി മുന്നേറ്റം തുടരുന്നു -വി.എസ്​

ആലപ്പുഴ: പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ ജീവത്യാഗം വൃഥാവിലായില്ലെന്ന് മുൻ മുഖ്യമന്ത്രി വി.എസ്​. അച്യുതാനന്ദൻ. പുന്നപ്ര രക്തസാക്ഷി അനുസ്‌മരണ സമ്മേളനത്തിന്​ അയച്ച സന്ദേശത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. കമ്യൂണിസ്​റ്റ്​ പാർട്ട​ിയെ കുഴിച്ചുമൂടിയെന്ന്​ അഹങ്കരിച്ച ദിവാ​ൻെറ കൺമുന്നിൽ ഒരു ദശാബ്​ദത്തിനുശേഷം ലോകചരിത്രം സൃഷ്​ടിച്ച്‌ കേരളത്തിൽ അധികാരത്തിൽ വന്നു. ആ മുന്നേറ്റം തുടരുകയാണ്​. അമേരിക്കൻ മോഡൽ ഭരണം സ്ഥാപിച്ച്​ അതുവഴി ഏകാധിപത്യഭരണം കൊണ്ടുവരാനുള്ള നീക്കമാണ് നാടുവാഴി-ദിവാൻ ഭരണകൂടം ആവിഷ്കരിച്ചത്. ഇതിനെതിരെയാണ്​ കമ്യൂണിസ്​റ്റ്​ പാർട്ടി നേതൃത്വത്തിൽ ഐതിഹാസിക പുന്നപ്ര-വയലാർ പ്രക്ഷോഭം നടന്നത്​. ദിവാൻ ഭരണത്തി​ൻെറ കിരാതവേട്ടയിൽ നൂറുകണക്കിന് സമരസഖാക്കൾ ജീവത്യാഗം ചെയ്തു. നിരവധി പോരാളികൾ ജീവിക്കുന്ന രക്തസാക്ഷികളായി. എന്നിട്ടും ഒരു ചുവടുപോലും പിന്മാറാതെ മുന്നേറി. പ്രക്ഷോഭത്തെ ചോരയിൽ മുക്കാൻ ദിവാന്‌ കഴിഞ്ഞു. എന്നാൽ, പുന്നപ്ര-വയലാർ സമരസേനാനികൾ ഉയർത്തിയ 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' മുദ്രാവാക്യം സാക്ഷാത്കരിച്ചു. ദിവാൻ നാടുവിട്ടു. സ്വാതന്ത്ര്യവും ജനാധിപത്യവും സ്ഥാപിക്കപ്പെട്ടു. നാടി​ൻെറ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി ജീവത്യാഗം ചെയ്‌ത പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ ഉജ്ജ്വല സ്മരണക്കുമുന്നിൽ ആദരാഞ്ജലി അർപ്പിക്കു​െന്നന്നും വി.എസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.