പൂക്കുഞ്ഞി​െൻറ നിര്യാണത്തിൽ അനുശോചനപ്രവാഹം

ആലപ്പുഴ: മുസ്​ലിം ജമാഅത്ത്​ കൗൺസിൽ ​െചയർമാൻ അഡ്വ. എ. പൂക്കുഞ്ഞി​ൻെറ നിര്യാണത്തിൽ അനുശോചനപ്രവാഹം. അവകാശ സംരക്ഷണത്തിനുവേണ്ടി ധീരമായി പോരാടിയ സമുദായ നേതാവാണ്​ പൂക്കുഞ്ഞെന്ന്​ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവി പറഞ്ഞു. മതേതര കാഴ്ചപ്പാടിൽ അവകാശങ്ങള്‍ക്കായി സന്ധിയില്ലാ സമരം നടത്തിയ നേതാവാണ് പൂക്കുഞ്ഞെന്ന്​ കാന്തപുരം എ.പി അബൂബക്കര്‍ മുസ്​ലിയാര്‍ പറഞ്ഞു. നിസ്വാർഥ സമുദായ പ്രവർത്തനമാണ്​ അഡ്വ. പൂക്കുഞ്ഞ്​ നടത്തിയതെന്ന്​ യു.ഡി.എഫ്​ കൺവീനർ എം.എം. ഹസൻ പറഞ്ഞു. മുതിർന്ന കോൺഗ്രസ്​ നേതാവ്​ എ.കെ. ആൻറണി, അഡ്വ. എ.എം. ആരിഫ്​ എം.പി, മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, മുൻ മന്ത്രി കെ.ഇ. ഇസ്മായിൽ, ഷെയ്ഖ് പി. ഹാരിസ്, അഡ്വ. കെ.എ. ഹസൻ, മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ്​ ഹക്കീം പാണാവള്ളി, ഐ.എൻ എൽ. സംസ്ഥാന പ്രസിഡൻറ്​ പ്രഫ. എ.പി. അബ്​ദുൽ വഹാബ്. വൈസ് പ്രസിഡൻറ്​ എച്ച്​. മുഹമ്മദാലി, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, ജില്ല ജഡ്ജി ബദറുദ്ദീൻ, ഹൈകോടതി സീനിയർ അഭിഭാഷകൻ സിറാജ് കരോളി, ടി.ജെ. ആഞ്ചലോസ്, മുഹമ്മദ്‌ ബാദുഷ സഖാഫി, പ്രഫ. നെടുമുടി ഹരികുമാർ, എം.ജെ. ജോബ്, അഡ്വ. അനിൽ ബോസ്, നസീർ പുന്നക്കൽ, പി. ഹരിദാസ്, അഡ്വ. പി.എസ് അജ്മൽ, എ.ആർ. പ്രേം, പ്രവാസി കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡൻറ്​ െഎ. ഷിഹാബുദ്ദീൻ തുടങ്ങിയവർ അനുശോചിച്ചു. തുടങ്ങിയവർ അനുശോചിച്ചു. ഖബറടക്കത്തിന് ശേഷം നടന്ന അനുശോചനയോഗത്തിൽ ജമാഅത്ത്​ കൗൺസിൽ സംസ്ഥാന വർക്കിങ് പ്രസിഡൻറ്​ കമാൽ എം. മാക്കിയിൽ അധ്യക്ഷത വഹിച്ചു. എ.എം. നസീർ, മാന്നാർ അബ്​ദുൽ ലത്തീഫ്, അബ്​ദുൽ ജലീൽ മുസ്‌ലിയാർ, അബ്​ദുൽ മജീദ് നദ്‌വി, അബ്​ദുൽ നാസർ തങ്ങൾ, എം. ഷംസുദ്ദീൻ, എ. ഖാലിദ്, നാസർ പഴയങ്ങാടി, സലാം ചാത്തനാട്, ടി.എച്ച്​. മുഹമ്മദ്‌ ഹസൻ, സി.സി. നിസാർ, രാജ കരീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.