മോർച്ചറിയിൽ മൃതദേഹം അഴുകിയെന്ന്​; ആശുപത്രിക്ക് മുന്നിൽ സംഘർഷാവസ്ഥ

കായംകുളം: മോർച്ചറിയിൽ യുവതിയുടെ മൃതദേഹം അഴുകിയതായി ആരോപിച്ച് സ്വകാര്യ ആശുപത്രിക്ക് മുന്നിൽ സംഘർഷാവസ്ഥ. കറ്റാനം സൻെറ് തോമസ് മിഷൻ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 11ഒാടെയായിരുന്നു സംഭവം. പെരിങ്ങാല താനുവേലിൽ മധുവിൻെറ മകൾ അക്ഷയയുടെ (21) മൃതദേഹത്തിെല ചില ഭാഗങ്ങളാണ് വികൃതമായ നിലയിൽ കാണപ്പെട്ടത്. 20ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട മൃതദേഹം ഉച്ചയോടെയാണ് മോർച്ചറിയിലേക്ക് മാറ്റിയത്. കോവിഡ് പരിശോധനഫലം വന്നതോടെ പോസ്​റ്റ്​മോർട്ടം നടപടിക്കായിട്ടാണ് പുറത്തെടുക്കാൻ ബന്ധുക്കൾ എത്തിയത്. ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായതോടെ ആശുപത്രി അധികൃതരും യുവതിയുടെ ബന്ധുക്കളും തമ്മിൽ വാക്കേറ്റം ശക്തമായി. വള്ളികുന്നത്തുനിന്ന്​ പൊലീസ് എത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. കേസ് എടുക്കുമെന്ന ഉറപ്പിലാണ് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയത്. എട്ട് മൃതദേഹംവരെ സൂക്ഷിക്കാൻ കഴിയുന്ന മോർച്ചറിയിൽ മൂന്നെണ്ണമാണ്​ ഉണ്ടായിരുന്നത്. മറ്റ് രണ്ടെണ്ണത്തിന്​ ഇത്തരം പ്രശ്​നങ്ങളുണ്ടായിരുന്നില്ല. സാേങ്കതിക തകരാറാകാം കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അതേസമയം, നേരത്തേയും ആശുപത്രിയിൽ ഇത്തരം സംഭവമുണ്ടായിട്ടുണ്ടെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.