ജാഗ്രത മറന്ന് ആൾക്കൂട്ടം; കടകൾ അടപ്പിച്ചു

ആലപ്പുഴ: കൂട്ടംകൂടരുതെന്ന നിർദേശം മറന്ന്​ ഉപഭോക്താക്കൾ തിങ്ങിക്കൂടിയ സീവ്യൂ വാർഡിലെ രണ്ട് കടകൾ അടപ്പിച്ചു. വൈകീട്ട് ഏഴിന്​ കലക്ടർ എ. അലക്സാണ്ടർ നടക്കാനിറങ്ങിയപ്പോഴാണ് സലിം ബീച്ച് റിഫ്രഷ്മൻെറ്, ടിയോച്ചൻ കൂൾബാർ എന്നീ കടകളിൽ ആൾക്കൂട്ടം ശ്രദ്ധയിൽപെട്ടത്. ആളുകളോട് പിരിഞ്ഞുപോകാൻ അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്തെ സെക്ടറൽ മജിസ്ട്രേറ്റായ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ധന്യ ആർ. കുമാറിന് കടകൾ അടപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തു. സെക്ടറൽ മജിസ്ട്രേറ്റ് സ്ഥലത്തെത്തി നോട്ടീസ് നൽകുകയും രണ്ടുദിവസം അടച്ചിടാൻ ഉത്തരവ് നൽകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.