ഹിന്ദി ഡിപ്ലോമ കോഴ്സ്​

ആലപ്പുഴ: കേരള സർക്കാർ പരീക്ഷ കമീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന യു.പി സ്‌കൂൾ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമൻെററി എജുക്കേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ പ്രിന്‍സിപ്പല്‍, ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എജുക്കേഷന്‍, അടൂര്‍ പി.ഒ, പത്തനംതിട്ട വിലാസത്തില്‍ അയക്കണം ഫോണ്‍: 8547126028. വൃക്ഷങ്ങളുടെ ആദായം എടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കല്‍ കോളജ് വക അമ്പലപ്പുഴ വടക്ക് വില്ലേജിൽപെട്ട 162.45 ഏക്കര്‍ വസ്തുവിലെ തെങ്ങ്, മാവ്, കവുങ്ങ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളില്‍നിന്ന് നവംബര്‍ 11 മുതല്‍ 2023 നവംബര്‍ 10വരെ ആദായം എടുക്കുന്നതിന് താല്‍പര്യമുള്ളവരില്‍നിന്ന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 10ന്​ ഉച്ചക്ക്​ 12നുമുമ്പ്​ ലഭിക്കണം. അന്നേദിവസം 2.30ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ മെഡിക്കല്‍ കോളജ് ഓഫിസില്‍നിന്ന് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.