'കരുതലോടെ തൊഴിലിടങ്ങൾ' ബോധവത്കരണത്തിന് തുടക്കം

ആലപ്പുഴ: 'കരുതാം ആലപ്പുഴയെ, കരുതലോടെ തൊഴിലിടങ്ങൾ' പ്രതിരോധ ബോധവത്കരണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. അഞ്ചാലുംകാവ് കടപ്പുറത്ത്​ മാസ്കുകൾ വിതരണം ചെയ്ത്​ കലക്ടർ എ. അലക്സാണ്ടർ ഉദ്​ഘാടനം ചെയ്​തു. മത്സ്യബന്ധനത്തിലും വിപണനത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന്​ കലക്ടർ നിർദേശിച്ചു. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു. \Bകുട്ടനാട്ടിലെ അംഗൻവാടികളിൽ \Bമി\Bനി ആർ.ഒ പ്ലാൻറ്​ \Bആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 28 അംഗൻവാടികളിൽ മിനി ആർ.ഒ പ്ലാൻറുകൾ സ്ഥാപിച്ച് ശുദ്ധജല കുടിവെള്ള വിതരണത്തിനുള്ള പദ്ധതി പൂർത്തിയാക്കി. ബ്ലോക്ക്‌ പഞ്ചായത്തി​ൻെറ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറുലക്ഷം വിനിയോഗിച്ചാണ് പ്ലാൻറുകൾ ഒരുക്കിയത്. സ്വന്തമായി കെട്ടിടമുള്ള അംഗൻവാടികളിലാണ് മിനി പ്ലാൻറുകൾ സ്ഥാപിച്ചത്. 20 ഏക്ക\Bർ തരിശുനിലത്ത് കൃഷിയിറക്കി ആലപ്പു\Bഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 20 ഏക്കർ തരിശ് നിലത്ത് കൃഷിക്ക് തുടക്കംകുറിച്ച് ചുനക്കര ഗ്രാമപഞ്ചായത്ത്. കോമല്ലൂർ-കരിമുളയ്ക്കൽ റോഡിന് പടിഞ്ഞാറുള്ള വെട്ടിക്കോട് പാടത്തെ വർഷങ്ങളായി തരിശായിക്കിടന്നിരുന്ന 20 ഏക്കറിലാണ്​ കൃഷി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ശാന്ത ഗോപാലകൃഷ്ണൻ വിത്ത് വിതച്ച് കൃഷിക്ക് തുടക്കംകുറിച്ചു. തൊഴിലുറപ്പ് പദ്ധതി വഴിയാണ് തരിശുഭൂമി കൃഷിയോഗ്യമാക്കുന്നത്. ആവശ്യമായ വിത്ത് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി കൃഷിഭവൻ വഴി സൗജന്യമായി നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സുരേഷ് പുലരി, വാർഡ് അംഗം കെ.ജി. ഗോപകുമാർ, പാടശേഖര സമിതി പ്രസിഡൻറ്​ രാമചന്ദ്രൻ പിള്ള, സെക്രട്ടറി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.