മദ്യശാലകൾ പൂട്ടണം -മദ്യവിരുദ്ധ സമിതി

ആലപ്പുഴ: കോവിഡ് വ്യാപന സാഹചര്യത്തിൽ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന്​ കേരള മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. എക്​സൈസ് ഓഫിസിനു മുന്നിൽ നടത്തിയ സമരം ജില്ല പ്രസിഡൻറ്​ ഫാ. ഷൈജു ചിറയിൽ ഉദ്​ഘാടനം ചെയ്തു. വൈസ്​ പ്രസിഡൻറ്​ എ.പി. നൗഷാദ്, കോഓഡിനേറ്റർ ഷീല, ഗായത്രി, അഡ്വ. എം. എ. ബിന്ദു, ഷിജി മോൻ, ജോസി തുടങ്ങിയവർ സംസാരിച്ചു. പുന്നപ്ര-വയലാർ രക്തസാക്ഷി ദിനാചരണത്തിന്​ നാളെ തുടക്കം ചേർത്തല: പുന്നപ്ര-വയലാർ 74ാം രക്തസാക്ഷി ദിനാചരണത്തിന്​ ബുധനാഴ്ച തുടക്കമാകും. മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 9.30ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവിന് പതാക കൈമാറുന്നതോടെ വാരാചരണത്തിന് തുടക്കംകുറിക്കും. സ്വാതന്ത്ര്യസമര സേനാനി കെ.കെ. ഗംഗാധരൻ പതാക ഉയർത്തും. പുഷ്പാർച്ചനയുടെ ഭാഗമായുള്ള അഭിവാദ്യപ്രകടനവും റീത്ത് സമർപ്പണവും പൊതുസമ്മേളനങ്ങളും ഉണ്ടാകില്ലെന്ന് വാരാചരണ കമ്മിറ്റി പ്രസിഡൻറ് എൻ.എസ്. ശിവപ്രസാദ് പറഞ്ഞു. വാരാചരണ കമ്മിറ്റി പ്രസിഡൻറായി എൻ.എസ്. ശിവപ്രസാദിനെയും സെക്രട്ടറിയായി പി.കെ. സാബുവിനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.