കോവിഡ്​ ജാഗ്രത പോർട്ടൽ വഴി നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം

ആലപ്പുഴ: കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ഇനി പൊതുജനങ്ങൾക്ക് കോവിഡ് ജാഗ്രത പോർട്ടൽ വഴി റിപ്പോർട്ട് ചെയ്യാം. പോർട്ടൽ വഴി റിപ്പോർട്ട് ചെയ്ത നിയമലംഘനങ്ങൾ അതത് പോലീസ് സ്​​േറ്റഷനുകളിൽ സമർപ്പിക്കുകയും നടപടിയെടുക്കുകയും ചെയ്യും. covid19jagratha.kerala.nic.in എന്ന പോർട്ടലിൽ പ്രവേശിച്ചാണ് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത്. പോർട്ടലിലെ 'സിറ്റിസൺ' മെനുവിന് കീഴിലുള്ള 'റിപ്പോർട്ട് ഒഫൻസ്' മെനു ക്ലിക്ക്​ ചെയ്യുക. തുടർന്ന് മൊബൈൽ നമ്പറും ക്യാപ്ചയും നൽകണം. അതിനുശേഷം മൊബൈലിൽ വരുന്ന ഒ.ടി.പി നമ്പർ കൊടുത്ത് വിവരങ്ങൾ രേഖപ്പെടുത്താം. നിയമലംഘനങ്ങളുടെ ചിത്രങ്ങളും പങ്കുവെക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.