ക്വാറൻറീൻ വീടുകൾക്ക് സഹായവുമായി സി.പി.എം

ചെങ്ങന്നൂർ: നഗരസഭ പ്രദേശത്ത് കോവിഡ് ബാധിതർക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും സഹായ ഹസ്തവുമായി സി.പി.എം വളൻറിയർമാർ. കോവിഡ് രോഗികൾ ഉള്ള വീടുകളിൽ കുടുംബാംഗങ്ങൾ ക്വാറൻറീൻ ആകേണ്ടി വന്നതുമൂലം വരുമാനത്തിന് ബുദ്ധിമുട്ടുന്നതിനാൽ ഈ വീടുകളിൽ ചെങ്ങന്നൂർ ടൗൺ ഈസ്​റ്റ്, വെസ്​റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്യും. ഈസ്​റ്റ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കിറ്റുകളുടെ വിതരണോദ്ഘാടനം മൂലപ്പടവിൽ സജി ചെറിയാൻ എം.എൽ.എയും വെസ്​റ്റ് ലോക്കൽ കമ്മിറ്റിയുടെ വിതരണോദ്ഘാടനം മൾട്ടി പർപ്പസ് ഐ.ടി.ഐക്ക്​ സമീപം ഏരിയ കമ്മിറ്റി സെക്രട്ടറി എം.എച്ച്. റഷീദും തിങ്കളാഴ്ച രാവിലെ 10ന് നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.