ജില്ല കോടതി പാലം: സ്ഥലമെടുപ്പിന് പ്രാരംഭ വിജ്ഞാപനമായി

ആലപ്പുഴ: ജില്ല കോടതി പാലം പുനർനിർമാണത്തിന്​ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി പ്രാരംഭ വിജ്ഞാപനം ഗസറ്റിൽ പരസ്യപ്പെടുത്തി. പകർപ്പ് കലക്ടറേറ്റ്, ആർ.ഡി.ഒ ഓഫിസ്, ചേർത്തല കിഫ്ബി തഹസിൽദാടെ ഓഫിസ്, അമ്പലപ്പുഴ തഹസിൽദാരുടെ ഓഫിസ് എന്നിവിടങ്ങളിൽ പരസ്യപ്പെടുത്തും. ആക്ഷേപം ഉള്ളവർക്ക് കിഫ്ബി തഹസിൽദാർ മുമ്പാകെ രേഖാമൂലം ബോധിപ്പിക്കാം. അമ്പലപ്പുഴ താലൂക്കിൽ മുല്ലക്കൽ വില്ലേജ്​ പരിധിയിലാണ് ഇതു വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.