പൈപ്പ്​ പൊട്ടിയിട്ട്​ ഒരാഴ്​ച; കുടിവെള്ള വിതരണം പാള​ുന്നു

ചേര്‍ത്തല: പൈപ്പ്​ പൊട്ടി ഒരാഴ്​ച പിന്നിട്ടതോടെ നഗരത്തിലെ കുടിവെള്ള വിതരണം പാളുന്നു. പഴംകുളം ജലസംഭരണിയില്‍നിന്നുള്ള 800 എം.എം പൈപ്പാണ് കഴിഞ്ഞയാഴ്ച പൊട്ടിയത്. ഇപ്പോള്‍ പലയിടത്തും ഭാഗികമായി മാത്രമാണ് വെള്ളമെത്തുന്നത്. ചിലയിടത്ത് രണ്ടു ദിവസം കൂടുമ്പോള്‍ മാത്രവും. പൊട്ടിയ ഭാഗത്ത് താൽക്കാലിക ക്രമീകരണം ഒരുക്കിയാണ് വെള്ളവിതരണം നടത്തുന്നത്. അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാല്‍ കുപ്പിക്കവലയി​െല വനിത ഹോസ്​റ്റലിനു​ സമീപം പൊട്ടിയ ഭാഗത്ത് വന്‍തോതില്‍ വെള്ളം പാഴാകുന്നുണ്ട്. റോഡ്​ നിറഞ്ഞും വെള്ളം ഒഴുകുകയാണ്. ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. മൂന്നു ദിവസം നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണി നീളുന്നതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പതിനായിരത്തോളം ഉപഭോക്താക്കളാണ് നഗരത്തിലുള്ളത്. അറ്റകുറ്റപ്പണിക്കായി മൂന്നു ദിവസത്തെ വിതരണ നിയന്ത്രണമാണ്​ അറിയിപ്പായി നല്‍കിയത്​. പൂര്‍ണമായി വിതരണം മുടങ്ങിയില്ലെങ്കിലും നിയന്ത്രണം നീളുന്നതാണ് നഗരവാസികളെ വലക്കുന്നത്. ടാങ്കില്‍നിന്നുള്ള പ്രധാന പൈപ്പാണ് പൊട്ടിയതെന്നതിനാല്‍ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ടെന്നും വെള്ളവിതരണം പൂര്‍ണമായി മുടങ്ങാതിരിക്കാനാണ് താൽക്കാലിക ക്രമീകരണം ചെയ്തതെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. ഫാബ്രിക്കേഷന്‍ ജോലികള്‍ അടക്കം ചെയ്താണ് പൈപ്പ്​ പുനഃസ്ഥാപിക്കുന്നത്. അതിനാലാണ് കാലതാമസം. തിങ്കളാഴ്ച വൈകീട്ടോടെ ഇതു പൂർവസ്ഥിതിയിലാക്കുമെന്നും അവർ അറിയിച്ചു. apl PAAZHJALAM പഴകുളം ജലസംഭരണിയില്‍നിന്നുള്ള പ്രധാന പൈപ്പ്​ പൊട്ടിയ ഭാഗത്ത് വെള്ളം പാഴാകുന്നു ------------------------ apl VANITHA LEAGE PRATHISEDHA KOOTTAAYMA വനിത ലീഗ് പ്രതിഷേധ കൂട്ടായ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.