വീട്ടമ്മക്ക് വെട്ടേറ്റു

ചെങ്ങന്നൂർ: അയൽക്കാർ തമ്മിലെ വഴക്കിനെ തുടർന്ന് . മുളക്കുഴ കൊഴുവല്ലൂർ വല്യത്ത് മോടിയിൽ വീട്ടിൽ വത്സലക്കാണ്​ (54) കഴുത്തിനു വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ചെങ്ങന്നൂർ ജില്ല ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അയൽവാസിയായ കരിമ്പിനാ പൊയ്കയിൽ തടത്തിൽ വീട്ടിൽ അനിരുദ്ധനെതിരെ (48) ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. കുടിവെള്ളക്ഷാമം: സ്ത്രീകൾ റോഡ് ഉപരോധിച്ചു ആറാട്ടുപുഴ: രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വട്ടച്ചാൽ ഭാഗത്ത് സ്ത്രീകൾ റോഡ് ഉപരോധിച്ചു. ആറാട്ടുപുഴ പഞ്ചായത്ത് 11ാം വാർഡിൽ കാർഗിൽ ജങ്ഷൻ ഭാഗത്താണ് കഴിഞ്ഞ കുറേ ദിവസമായി കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. ജലഅതോറിറ്റി അധികൃതരോട് പലതവണ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന്​ പരാതിയുണ്ട്​. മൂന്ന് ദിവസമായി ഒരു തുള്ളി വെള്ളംപോലും പൈപ്പിൽ വന്നിട്ടില്ല. സഹികെട്ട സ്ത്രീകൾ കാലിക്കുടങ്ങളുമായി കാർഗിൽ ജങ്​ഷൻ ഭാഗത്ത് തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡ് ഉപരോധിക്കുകയായിരുന്നു. പ്രതിഷേധം തുടങ്ങിയതോടെ പഞ്ചായത്ത് അംഗം സദാശിവൻ സ്ഥലത്തെത്തി രാത്രി വെള്ളമെത്തുമെന്ന് ഉറപ്പ് നൽകി. രാത്രി വെള്ളമെത്തിയില്ലെങ്കിൽ തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുമെന്ന് സ്ത്രീകൾ മുന്നറിയിപ്പ് നൽകി. apl KUDIVELLA KSHAAMAM വട്ടച്ചാൽ കാർഗിൽ ജങ്​ഷനിൽ സ്ത്രീകൾ റോഡ് ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.